വാഷിംഗ്ടണ്‍ : 1945ല്‍ ജപ്പാനിലെ ഹിരോഷിമയില്‍ വര്‍ഷിച്ച ആറ്റംബോംബിനേക്കാള്‍ 24 മടങ്ങ് ശക്തിയുള്ള ആണവായുധം യു.എസ് നിര്‍മ്മിക്കുന്നെന്ന് റിപ്പോര്‍ട്ട്.
ശീതയുദ്ധകാലത്ത് 1960കളില്‍ വികസിപ്പിച്ചെടുത്ത ബി 61 ഗ്രാവിറ്റി ബോംബിന്റെ വകഭേദമായ പുതിയ ബോംബാണ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞാഴ്ച ഡിഫൻസ് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യമറിയിച്ചത്. മോസ്കോയില്‍ ഇത് വര്‍ഷിച്ചാല്‍, ഏകദേശം 300,000 റഷ്യക്കാരെ കൊല്ലാൻ ഈ ബോംബിന് കഴിയുമത്രെ.എതിരാളികളെ പ്രതിരോധിക്കുകയും സഖ്യകക്ഷികളുടെ സുരക്ഷ ശക്തിപ്പെടുത്തുകയുമാണ് ബി 61 - 13 എന്ന ഈ ബോംബു കൊണ്ട് ഉദ്ദേശിക്കുന്നത്.
ബി 61 - 13 നെ ആധുനിക വിമാനങ്ങള്‍ക്ക് വഹിക്കാനാകും. നിലവിലെ ആണവ ശേഖരത്തിലുള്ള ചില ബി 61 - 7 ബോംബുകള്‍ ഇതിലൂടെ മാറ്റിസ്ഥാപിക്കും.
പരമാവധി 360 കിലോടണ്‍ ടി.എൻ.ടി ശക്തിയില്‍ മോസ്കോയില്‍ ബി 61 - 13 ബോംബ് പൊട്ടിത്തെറിച്ചാല്‍, 300,000ത്തിലധികം ആളുകള്‍ കൊല്ലപ്പെടുമെന്ന് ഒരു അമേരിക്കൻ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഹിരോഷിമയില്‍ പതിച്ചതിന് 15 കിലോ ടണ്‍ ശക്തിയാണുണ്ടായിരുന്നത്.
ബി 61 - 13 ബോംബ് പൊട്ടിത്തെറിക്കുന്ന സ്ഥലത്തിന്റെ അര മൈല്‍ ചുറ്റളവിലുള്ള എന്തും അഗ്നിഗോളത്താല്‍ ബാഷ്പീകരിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടങ്ങള്‍ തകര്‍ക്കുകയും ഒരു മൈലിനുള്ളില്‍ എല്ലാ മനുഷ്യരെയും കൊല്ലുകയും ചെയ്യും.
അതേസമയം, സ്ഫോടനം നടന്ന സ്ഥലത്തിന്റെ രണ്ട് മൈല്‍ പരിധിയിലുള്ളവര്‍ ഉയര്‍ന്ന തോതിലുള്ള റേഡിയേഷൻ മൂലം ഒരു മാസത്തിനുള്ളില്‍ രോഗങ്ങള്‍ വന്ന് മരിക്കാം.
അതിജീവിച്ചവരില്‍ ഏകദേശം 15% കാൻസര്‍ ബാധിച്ച് മരിക്കാമെന്നാണ് കണക്കുകൂട്ടല്‍. ആകെ പരിക്കുകള്‍ 868,860 ആയിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയ്ക്ക് റഷ്യ നല്കിയ അംഗീകാരം റദ്ദാക്കുന്ന നിയമത്തില്‍ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിൻ അടുത്തിടെ ഒപ്പുവച്ചിരുന്നു.
യു.എസ് ആരംഭിക്കാത്തിടത്തോളം കാലം ആണവ പരീക്ഷണം പുനരാരംഭിക്കില്ലെന്നും ഉടമ്പടിയില്‍ നിന്ന് പിന്മാറിയത് കൊണ്ട് ആണവ സംബന്ധമായ തീരുമാനങ്ങളിലോ ആണവ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടുന്ന രീതിയിലോ മാറ്റം വരില്ലെന്ന് റഷ്യ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യുക്രെയിനില്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ റഷ്യയുടെ ആണവശക്തിയെക്കുറിച്ച് പുട്ടിൻ ലോകത്തെ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട്.
റഷ്യക്കെതിരെ ആണവായുധം പ്രയോഗിക്കാൻ ആരും ധൈര്യപ്പെടില്ലെന്ന് പുട്ടിൻ പറയുന്നു. അത്തരം ആക്രമണം ഉണ്ടായാല്‍ റഷ്യയുടെ തിരിച്ചടിയില്‍ ശത്രുവിന് അതിജീവിക്കാനാകില്ലെന്നാണ് മുന്നറിയിപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.