സ്വര്‍ണക്കടത്ത് കേസിലെ 44 പ്രതികള്‍ക്ക് പിഴയിട്ടതിന് പിന്നാലെ തനിക്കെതിരെ പണ്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച്‌ കെ ടി ജലീല്‍,

മലപ്പുറം: സ്വര്‍ണക്കടത്ത് കേസിലെ 44 പ്രതികള്‍ക്ക് പിഴയിട്ടതിന് പിന്നാലെ തനിക്കെതിരെ പണ്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച്‌ കെ ടി ജലീല്‍ എം എല്‍ എ.

 എന്‍റെ രക്തത്തിനും ഒരു റാത്തല്‍ ഇറച്ചിക്കുമായി വട്ടമിട്ടുപറന്ന “കഴുകൻമാര്‍” മാപ്പ് പറയണമെന്ന് പറയുന്നില്ലെങ്കിലും അത്തരക്കാര്‍ സ്വയമൊന്ന് പശ്ചാത്തപിക്കുകയെങ്കിലും വേണ്ടേ എന്ന ചോദ്യമാണ് ജലീല്‍ ഉന്നയിച്ചിരിക്കുന്നത്. 

വിശുദ്ധ ഖുര്‍ആനെയും റംസാൻ കിറ്റിനെയും ഈന്തപ്പഴത്തെയും സ്വര്‍ണ്ണക്കടത്തിലേക്ക് വലിച്ചിഴച്ച്‌ എന്നെ അപമാനിക്കാൻ ശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വരെ കത്തെഴുതുകയും ചെയ്തവര്‍ നെഞ്ചത്ത് കൈവെച്ച്‌ ഇക്കാര്യം ആലോചിക്കുന്നത് നന്നായിരിക്കുമെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

നയതന്ത്ര സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ 44 പ്രതികള്‍ക്ക് 66.60 കോടി രൂപ, കസ്റ്റംസ് പിഴ ചുമത്തിയതായുള്ള വാര്‍ത്ത ഏതാണ്ടെല്ലാ ചാനലുകളിലും കണ്ടു. എന്‍റെ രക്തത്തിനും ഒരു റാത്തല്‍ ഇറച്ചിക്കുമായി വട്ടമിട്ടുപറന്ന “കഴുകൻമാര്‍” മാപ്പ് പറയണമെന്ന് ഞാൻ പറയുന്നില്ല. അവര്‍ സ്വയമൊന്ന് പശ്ചാത്തപിക്കുകയെങ്കിലും വേണ്ടെ? 

വിശുദ്ധ ഖുര്‍ആനെയും റംസാൻ കിറ്റിനെയും ഈന്തപ്പഴത്തെയും സ്വര്‍ണ്ണക്കടത്തിലേക്ക് വലിച്ചിഴച്ച്‌ എന്നെ അപമാനിക്കാൻ ശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വരെ കത്തെഴുതുകയും ചെയ്തവര്‍ നെഞ്ചത്ത് കൈവെച്ച്‌ ഒന്നാലോചിക്കുന്നത് നന്നാകും!

എന്നെ വഴിതടഞ്ഞും ചീമുട്ടയെറിഞ്ഞും അപായപ്പെടുത്താൻ ശ്രമിച്ചവരും, അതിനവര്‍ക്ക്, എന്‍റെ സഞ്ചാരവഴികള്‍ യഥാസമയം നല്‍കി സഹായിച്ചവരും അവര്‍ ചെയ്ത കൊടുംപാപത്തിന്‍റെ കറ കഴുകിക്കളയാൻ ഏത് വിശുദ്ധ നദികളിലാണാവോ മുങ്ങിക്കുളിക്കുക?

എന്നെ കളളക്കടത്തുകാരനും അവിഹിത സമ്പാദ്യക്കാരനുമാക്കാൻ ദിവസങ്ങളോളം അന്തിച്ചര്‍ച്ചകള്‍ നടത്തിയ മാധ്യമ സുഹൃത്തുക്കള്‍ അതിൻ്റെ പത്തിലൊന്ന് സമയമെങ്കിലും ഞാൻ കുറ്റക്കാരനല്ലെന്ന് പറയാൻ “സൻമനസ്സ്” കാണിക്കുമൊ? സത്യമേവ ജയതേ!

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !