ബെംഗളൂരു: മലയാളി യുവാവിനെയും ബംഗാളി യുവതിയെയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശി അബില്‍ ഏബ്രഹാം (29), കൊല്‍ക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരെയാണ് കൊത്തന്നൂര്‍ ദൊഡ്ഡഗുബ്ബിയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. സൗമിനി സംഭവസ്ഥലത്തും അബില്‍ ആശുപത്രിയിലുമാണ് മരിച്ചത്.മൂന്നു ദിവസം മുൻപാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം ആരംഭിച്ചത്. വിവാഹിതയായ സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. നഴ്സിങ് റിക്രൂട്ട്്മെന്റ് ഏജൻസി ഉടമയായ അബില്‍ അവിവാഹിതനാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊത്തന്നൂര്‍ പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.