സിനിമാ താരങ്ങളെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പേജുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നടി മംമ്ത മോഹൻദാസ്.തന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത പങ്കുവച്ച ഒരു പേജിന്റെ കമന്റ് ബോക്സിലാണ് മംമ്ത പ്രതിഷേധവുമായി രംഗത്ത് വന്നത്.
വാര്‍ത്ത സത്യമാണെന്ന് തെറ്റിദ്ധരിച്ച് ഒട്ടേറെപേര്‍ കമന്റുകള്‍ ചെയ്തു. ചിലര്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മംമ്ത തന്നെ പ്രതികരിച്ചത്.
'ശരി നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിന് ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ ഞാൻ വിചാരിക്കേണ്ടത്? ഇതുപോലെ വഞ്ചിക്കുന്ന പേജുകള്‍ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക.. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്', എന്നാണ് മംമ്ത കമന്റ് ചെയ്തത്. അതിന് പിന്നാലെ നടിക്ക് പിന്തുണ അറിയിച്ച് നിരവധി പേര് രംഗത്ത് എത്തിയതോടെ പേജ് ഡീആക്ടിവേറ്റാവുകയും ചെയ്തു.
അസേമയം, ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര എന്ന ചിത്രമാണ് മംമ്തയുടേതായി റിലീസിന് ഒരുങ്ങുന്നത്.തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ സുപ്രധാന വേഷമാണ് മംമ്ത കൈകാര്യം ചെയ്യുന്നത്. നവംബര്‍ 10ന് ബാന്ദ്ര തിയേറ്ററുകളില്‍ എത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.