കോട്ടക്കല്‍: കട ഉദ്ഘാടനത്തിന് എത്താനിരുന്ന വിവാദ യൂട്ഊബര്‍ 'തൊപ്പി' എന്ന നിഹാദിനെതിരെ പ്രതിഷേധനുമായി നാട്ടുകാര്‍. ഇതോടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാൻ പൊലീസ് ഇടപെടല്‍.
ഗതാഗത തടസ്സമുണ്ടാക്കിയതിന് കടയുടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. പുതുതായി ആരംഭിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ടാണ് നിശ്ചയിച്ചിരുന്നത്.
ഉദ്ഘാടകനായി നിശ്ചയിച്ചതാകട്ടെ വിവാദങ്ങളില്‍ ഉള്‍പ്പെട്ട യൂട്യൂബറും. ഇതോടെ ഇയാളെ തടയുമെന്നറിയിച്ച് ഒരുവിഭാഗം ആളുകള്‍ രംഗത്തെത്തി. ഷോപ്പിന്റെ ഉദ്ഘാടനവിവരങ്ങള് ഉടമ പൊലീസിനെയും അറിയിച്ചിരുന്നില്ല. ഇതോടെ നിഹാദിനെ പാതിവഴിയില്‍ പൊലീസ് തടയുകയായിരുന്നു. ശേഷം വിവരങ്ങള്‍ പറഞ്ഞ് തിരിച്ചയച്ചു.
'തൊപ്പി' വരുന്നതറിഞ്ഞ് നിരവധി പേരാണ് ഒതുക്കുങ്ങലില്‍ തടിച്ചുകൂടിയിരുന്നത്. ബലം പ്രയോഗിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കിയതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.
നേരത്തെ, പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ തൊപ്പിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വളാഞ്ചേരിയിലെ കട ഉദ്ഘാടന വേദിയിലായിരുന്നു നിഹാല്‍ അശ്ലീല പരാമര്‍ശം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.