ന്യൂഡല്‍ഹി: രണ്ടു മണിക്കൂറിനുള്ളില്‍ മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കും എന്ന് ഭീഷണിപ്പെടുത്തി വ്യാജ കോള്‍. വ്യക്തികളെ തട്ടിപ്പിന് ഇരയാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം വ്യാജ കോളുകളില്‍ വീഴരുതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് മുന്നറിയിപ്പ് നല്കി.
അത്തരം വ്യാജ കോളുകള്‍ വന്നാല്‍ ഉപയോക്താക്കള്‍ ജാഗ്രത പുലര്‍ത്തണം. വ്യക്തിഗത വിവരങ്ങള്‍ ഒരു കാരണവശാലും നല്കാന് തയ്യാറാവരുതെന്നും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഇത്തരത്തില്‍ കോളുകള്‍ വന്നാല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ വിളിച്ച് കോളിന്റെ ആധികാരികത ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ, ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലായ https://cybercrime.gov.in.ല്‍ കയറി റിപ്പോര്‍ട്ട് ചെയ്യാന്‍ മറക്കരുതെന്നും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഓര്‍മ്മിപ്പിക്കുന്നു.
ടെലി കമ്മ്യൂണിക്കേഷന്‍ സെക്ടറുമായി ബന്ധപ്പെട്ട് നയങ്ങള്‍ക്ക് രൂപം നല്‍കുന്നതും ചട്ടക്കൂട് തയ്യാറാക്കുന്നതും ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.