കോഴിക്കോട്: കെപിസിസി കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ എം പി പങ്കെടുക്കും. കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചെന്ന് ശശി തരൂര്‍ പറഞ്ഞു. റാലിയില്‍ നിന്ന് വിട്ടുനിന്നാല്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടായേക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പങ്കെടുക്കാതെയിരുന്നാല്‍ കൂടുതല്‍ വിവാദമുണ്ടാകുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് തരൂര്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.
പ്രസ്താവനയില്‍ തരൂര്‍ വിശദീകരണം നല്‍കുകയും കെപിസിസി നേതൃത്വം പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ അതുകൊണ്ടുമാത്രം പ്രശ്ന പരിഹാരമുണ്ടായില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ലീഗ് നേതാക്കള്‍ക്ക് ഒപ്പം ശശി തരൂര്‍ വേദി പങ്കിടുമ്പോള്‍ എതിര്‍പ്പിനുളള സാധ്യതയുണ്ടെന്നാണ് സംഘാടക സമിതിയുടെ ആശങ്ക. ഇതെല്ലാം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.
നാളെ നടക്കുന്ന റാലിയില്‍ അരലക്ഷത്തിലേറെ പേര് എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. പലസ്തീന് നിലപാടില്‍ സിപിഎം നിരന്തരം കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ മറുപടി എന്ന രീതിയിലാകും കോണ്‍ഗ്രസ് റാലി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.