ദിസ്പൂര്‍: അസമില്‍ പതിനേഴുകാരിക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം. ബാര്‍പേട്ട ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കൃത്യത്തിന് ശേഷം യുവാവ് രക്ഷപ്പെടുകയായിരുന്നു. സഹോദരിമാരുടെ കരച്ചില് കേട്ടെത്തിയ ഗ്രാമവാസികളാണ് അടുത്തുളള ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പിന്നാലെ പൊലീസ് പ്രതിയെ സ്വന്തം വീട്ടില്‍ നിന്ന് പിടികൂടി. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഉത്തര്‍പ്രദേശിലും കഴിഞ്ഞ ശനിയാഴ്ച സമാനമായ സംഭവം നടന്നിരുന്നു. 23കാരിയായ പെണ്‍കുട്ടിയുടെ മുഖത്തേക്ക് ആസിഡൊഴിക്കാൻ കാമുകൻ തന്റെ കടയിലെ ഒരു തൊഴിലാളിയോട് ആവശ്യപ്പെട്ടിരുന്നു.
ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലായിരുന്നു സംഭവം. പെണ്‍കുട്ടിയും മറ്റൊരു യുവാവുമായുളള വിവാഹനിശ്ചയം ഉറപ്പിച്ചതാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.
കൃത്യം ചെയ്യുന്നതിനായി മുൻകാമുകൻ തന്റെ തൊഴിലാളിക്ക് 15,000 രൂപയും ആസിഡും കൈമാറിയിരുന്നു. സംഭവത്തില്‍ യുവാവിനും തൊഴിലാളിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.