വാഷിങ്ടണ്‍: ജന്മനാ രണ്ട് ഗര്‍ഭപാത്രവുമായി ജനിച്ച യുവതിക്ക് ഒരേസമയം രണ്ട് ഗര്‍ഭം. അമേരിക്കൻ സ്റ്റേറ്റായ അലബാമ സ്വദേശിനിക്കാണ് അപൂര്‍വ്വമായ അനുഭവം.
രണ്ടുപേര്‍ വയറ്റില്‍ വളരുന്നുണ്ടെന്ന് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍, 'നീ കള്ളം പറയുകയാണ്.' എന്നായിരുന്നു പ്രതികരണമെന്ന് കെല്‍സി പറഞ്ഞു. രണ്ട് ഗര്ഭാശയങ്ങളുള്ളതും, ഓരോന്നിനും അതിന്റേതായ സെര്വിക്സുള്ളതുമായ അവളുടെ അവസ്ഥയെക്കുറിച്ച് കെല്‍സിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു.
കെല്‍സിയുടെ ഗര്‍ഭം അതീവ അപകടസാധ്യതയുള്ളതാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അവസ്ഥയാണിതെന്നും, കരിയറില്‍ ഇത്തരമൊരു സംഭവം മിക്ക ഗൈനക്കോളജിസ്റ്റിനും കാണാൻ സാധിക്കാറില്ലെന്നും ഗൈനക്കോളജിസ്റ്റായ ശ്വത പട്ടേല്‍ പറയുന്നു.
മയോ ക്ലിനിക്ക് വിശദീകരിക്കുന്നത് പ്രകാരം, ചില സ്ത്രീകളില്‍ ജനനസമയത്ത് കാണപ്പെടുന്ന ഒരു അപൂര്‍വ അവസ്ഥയാണ് ഇരട്ട ഗര്‍ഭപാത്രം. ഒരു സ്ത്രീ ഭ്രൂണം വളരുന്ന ഘട്ടത്തില്‍, ഗര്‍ഭപാത്രം രണ്ട് ചെറിയ ട്യൂബുകളായാണ് രൂപപ്പെടുന്നത്. വളരുന്നതിനനുസരിച്ച്, ട്യൂബുകള്‍ കൂടിച്ചേര്‍ന്നാണ് ഗര്‍ഭപാത്രമായി രൂപാന്തരപ്പെടുന്നത്. ചിലപ്പോള്‍ ട്യൂബുകള്‍ പൂര്‍ണ്ണമായി ചേരില്ല.
പകരം, ഓരോന്നും പ്രത്യേക അവയവമായി വികസിച്ചുവരും. ഇതാണ് ഇരട്ട ഗര്‍ഭപാത്രമാകുന്നത്. ഇങ്ങനെ ഉണ്ടാകുന്ന ഗര്ഭപാത്രത്തിന് യോനിയിലേക്ക് ഒരു ഗര്‍ഭാശയമുഖം ഉണ്ടാകാറാണ് പതിവ്. ചിലപ്പോള്‍ ഇത് രണ്ടാവുകയും ചെയ്യാറുണ്ട്.
ഇത്തരത്തില്‍ ഇരട്ട ഗര്‍ഭപാത്രമുള്ള സ്ത്രീകളില്‍ പലപ്പോഴും ഗര്‍ഭം വിജയകരമായി പൂര്‍ത്തിയാക്കാറുണ്ട്. എന്നാല്‍ അപൂര്‍വ്വ സമയങ്ങളില്‍, ഗര്‍ഭം അലസല്‍, മാസം തികയാതെ പ്രസവം എന്നിവ സംഭവിക്കാറുണ്ട്. സ്ത്രീകളില്‍ ആയിരം പേരില്‍ മൂന്ന് പേര്‍ക്ക് എന്ന നിലയിലാണ് ഇരട്ട ഗര്‍ഭപാത്രം കണ്ടുവരുന്നത്.
കെല്‍സിയെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും പ്രസവസമയത്തെ ഗര്‍ഭപാത്രങ്ങളുടെ വികാസവും സങ്കോചവും ഏത് തരത്തിലാണെന്ന് നോക്കുമെന്നും, പ്രസവം ഒരേ രീതിയിലാണോ തുടങ്ങി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഹൈ റിസ്ക് പ്രഗ്നന്സീസില് സ്പെഷ്യലൈസ് ചെയ്ത ഡോക്ടര്‍ റിച്ചാര്‍ഡ് ഡേവിസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.