കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് സസ്പെന്‍ഡ് ചെയ്ത ഐജി പി.വിജയനെ തിരിച്ചെടുത്തു.
തീവയ്പ്പ് കേസ് പ്രതിയുടെ അറസ്റ്റിന് പിന്നാലെ കഴിഞ്ഞ ആറുമാസമായി ഇദ്ദേഹം സസ്പെന്‍ഷനിലായിരുന്നു. ചീഫ് സെക്രട്ടറി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സസ്പെന്ഷന് പിന്‍വലിച്ചതെന്നാണ് വിവരം.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് ഐ ജിയെ മേയ് 18ന് സസ്പെന്‍ഡ് ചെയ്തത്. ക്രമസമാധന ചുമതലയുള്ള എ ഡി ജി പിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരുന്നു നടപടി.
വിശദീകരണം പോലും ചോദിക്കാതെയായിരുന്നു സസ്പെന്ഷന്. എന്നാല്‍ സസ്പെന്ഷന് പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച് വിജയന് സര്‍ക്കാരിന് വിശദീകരണം നല്‍കിയിരുന്നു.
രണ്ട് മാസത്തിന് ശേഷം ചീഫ് സെക്രട്ടറി കെ വേണുവിന്റെ അദ്ധ്യക്ഷതയിലുള്ള സമിതി വിഷയം പുനഃപരിശോധിച്ച് സസ്പെന്ഷന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
പി വിജയന്റെ വിശദീകരണത്തിന് മേല്‍ സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം തേടി ആഭ്യന്തര വകുപ്പ് സസ്പെന്ഷന് പിന്‍വലിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു.
പിന്നീട് സെപ്തംബറില്‍ ഐ ജിയ്ക്ക് അനുകൂലമായി രണ്ടാം തവണയും ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സസ്പെന്ഷന് പിന്‍വലിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.