കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രഭാതയോഗത്തില്‍ പങ്കെടുത്ത് ലീഗ് നേതാവ്.
കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി യു.കെ ഹുസൈൻ ഓമശ്ശേരിയാണ് പരിപാടിയില്‍ പങ്കെടുത്തത്. യു.ഡി.എഫിന്റെ ബഹിഷ്കരണാഹ്വാനം നിലനില്‍ക്കെയാണ് പരിപാടിയില്‍ ലീഗ് നേതാവ് പങ്കെടുത്തത്.നേരത്തെ കാസര്‍കോടും നവകേരള സദസ്സില്‍ മുസ്ലിം ലീഗ് നേതാവ് പങ്കെടുത്തിരുന്നു. സംസ്ഥാന കൗണ്‍സില്‍ അംഗം എൻ.എ. അബൂബക്കറാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടത്. കാസര്‍ക്കോട്ടുനിന്ന് ആരംഭിച്ച നവകേരള സദസ്സിന്റെ രണ്ടാംദിവസമാണ് വ്യവസായി കൂടിയായ ലീഗ് നേതാവ് അപ്രതീക്ഷിതമായി വേദിയിലെത്തിയത്.
ലീഗിനെ ഇടതുമുന്നണിയിലേക്ക് അടുപ്പിക്കാൻ സിപിഎം ശ്രമിക്കുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് യുഡിഎഫിൻറെ ബഹിഷ്കരണാഹ്വാനം മറികടന്ന് ലീഗിൻറെ പ്രാദേശിക നേതാക്കള്‍ നവകേരള സദസ്സില്‍ പങ്കെടുക്കുന്നത്
എന്നതാണ് ശ്രദ്ധേയം. സി.പി.എം. നല്കിയ കേരള ബാങ്ക് ഡയറക്ടര്‍പദവി മുസ്ലിം ലീഗ് സംസ്ഥാനസെക്രട്ടറി പി. അബ്ദുള്‍ഹമീദ് എം.എല്‍.എ. സ്വീകരിച്ചതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.