പാലാ : റോബിൻ ബസ്സ് ഉടമ ഗിരീഷിനെ പാലാ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചു
ഓൾ ഇന്ത്യ പെർമിറ്റിന്റെ പിന്തുണയോടെ പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയ റോബിൻ ബസ്സ് ഉടമ ഗിരീഷിനെതിരെ വീണ്ടും നടപടി എറണാകുളത്തു. രജിസ്റ്റർ ചെയ്ത കേസിനെ തുടർന്ന് റോബിൻ ബസ് ഉടമ ഗിരീഷിനെ മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തു. തുടർ നടപടികൾക്കായി ബസ് ഉടമ ഗിരീഷിനെ മിനിറ്റുകൾക്ക് മുൻപ് പാലാ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാലാ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ബേബി ഗിരീഷിനെ കൊച്ചിയിലേക്കു കൊണ്ടു പോയി. മരട് പോലീസ് സ്റ്റേഷനിൽ പത്ത് വർഷത്തിന് മുമ്പ് എടുത്ത കേസിലാണ് തിരക്കുപിടിച്ചിരിക്കുന്നത്. അറസ്റ്റ് നടന്നിരിക്കുന്നത്. ഗിരീഷിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കിയേക്കും. അതേസമയം പോലീസിന്റേത് പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം അറിയിച്ചു.
നേരത്തെ ഓടിയത് പോലെ ബോർഡ് വെച്ച്, സ്റ്റാൻഡിൽ കയറി ആളുകളെ എടുത്ത് തന്നെ സർവീസ് നടത്തുമെന്ന് ഉറപ്പിച്ച് പറയുകയാണ് റോബിൻ ബസിന്റെ ഉടമ. നിയമലംഘനം തുടർന്നാൽ വീണ്ടും ബസ് പിടിച്ചെടുക്കുമെന്ന് മോട്ടോർവാഹന വകുപ്പും ആണയിട്ട് പറയുന്നു.
ബസിന് ചില അറ്റകുറ്റ പണികൾ നടത്തേണ്ടതുണ്ടെന്നും അനുശേഷം വരുന്ന ആഴ്ചയിൽ തന്നെ ബസ് സർവീസിനിറങ്ങും. നിയമ വ്യവസ്ഥയിൽ വിശ്വാസമുള്ളത് കൊണ്ട് യാതൊരു തരത്തിലും ഭയപ്പെടുന്നില്ലെന്നും റോബിൻ ബസിന്റെ ഉടമ വ്യക്തമാക്കി.
ഒക്ടോബർ മാസം 16-ാം തിയതി രാവിലെ പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് പുലർച്ചെ അഞ്ച് മണിയോടെയാണ് റാന്നിയിൽ വെച്ച് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്.
പരിശോധനകൾക്ക് ശേഷം നിയമ നടപടി സ്വീകരിക്കുകയും ബസ് കസ്റ്റഡിയിൽ എടുത്ത് റാന്നി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. ദേശസാത്കൃത പാതയിൽ സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ പരാതിയിലായിരുന്നു നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.