ലഖ്നൗ: 7 ലക്ഷത്തിലധികം സബ്സ്ക്രൈബര്‍മാരുള്ള യൂട്യൂബർ മരിച്ചനിലയിൽ
യൂട്യൂബില്‍ ആറുലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഭോജ്പുരി യൂട്യൂബര്‍ മാലതി ദേവിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച സന്ത് കബീര്‍ നഗറിലെ വീട്ടിലാണ് മാലതി ദേവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്ന് പിതാവ് ആരോപിച്ചു. സ്ത്രീധന കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി പിതാവ് ദീപ് ചന്ദ് ചൗഹാന് പോലീസിന് പരാതി നല്കി.
മാലതിയും ഭര്‍ത്താവും തമ്മില്‍ പ്രശ്നമുണ്ടെന്ന് ഇരയുടെ പിതാവ് ആരോപിച്ചതിനാല്‍ കേസിന്റെ എല്ലാ വശങ്ങളിലേക്കും അന്വേഷണം നടക്കുന്നുണ്ടെന്നും എഎസ്പി പറഞ്ഞു. 7 ലക്ഷത്തിലധികം സബ്സ്ക്രൈബര്‍മാരുള്ള 'മാള്‍ട്ടി ചൗഹാന് ഫണ്‍' എന്ന യുട്യൂബ് ചാനലിലൂടെയാണ് മാലതി ദേവി പ്രശസ്തയായത്. ചാനലില്‍ 24,000-ത്തിലധികം വീഡിയോകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അടുത്തിടെ, തന്റെ ചില വീഡിയോകളില്‍, ഭര്‍ത്താവ് വിഷ്ണു തന്നെ സ്ഥിരമായി മര്‍ദിക്കുന്നുണ്ടെന്നും മാതാപിതാക്കള്‍ സ്ത്രീധനം ആവശ്യപ്പെടുന്നുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു.മഹുലി പോലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലെ ഭര്‍തൃവീട്ടില്‍ മാള്‍തി ദേവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി പിതാവ് ദീപ് ചന്ദ് ചൗഹാനില്‍ നിന്ന് ഞങ്ങള്‍ക്ക് പരാതി ലഭിച്ചെന്ന് അഡീഷണല്‍ സൂപ്രണ്ട് (എഎസ്പി) സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു. പോലീസ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചെന്നും അദ്ദേഹം പറഞ്ഞു.
യൂട്യൂബര്‍ മാള്‍തി ദേവി https://www.youtube.com/@MaltiChauhan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.