'നമ്മള്'എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തിയ നടിയാണ് ഭാവന. മികച്ച വേഷങ്ങളിലൂടെയും പ്രത്യേക ഭാഷാ ശൈലിയിലൂടെയും ആരധകര്‍ക്ക് പ്രിയങ്കരിയാണ് താരം.
'ഞാൻ നരനില്‍ അഭിനയിക്കുമ്പോഴാണ് അദ്ദേഹം പേര് മാറ്റിയത്. എന്റെ ആദ്യ തമിഴ് സിനിമയില്‍ നരേൻ ആയിരുന്നു നായകൻ. ആ സിനിമയില്‍ അദ്ദേഹത്തിന്റെ പേര് സുനില്‍ എന്നായിരുന്നു. ഞാൻ അന്ന് സുനില്‍ ചേട്ടാ എന്നാണ് വിളിച്ചിരുന്നത്.
അന്ന് ഞാൻ മലയാളത്തില്‍ നരൻ സിനിമയും ചെയ്യുകയായിരുന്നു. പെട്ടെന്ന് ഒരു ദിവസം അദ്ദേഹം എന്നോട് വന്ന് പറഞ്ഞു, ഞാൻ എന്റെ പേരൊന്ന് ചെറുതായിട്ട് മാറ്റി എന്ന്. എന്നിട്ട് എന്നോട് കൊള്ളാമോ എന്നും ചോദിച്ചു'.
നരേൻ വീണ്ടും കുറെ തമിഴ് സിനിമകളൊക്കെ ചെയ്തു. അദ്ദേഹം അങ്ങനെ ആരോടും സംസാരിക്കാറില്ല. ഒരു സീനിന് മുൻപ് ഒരുപാട് തയാറെടുപ്പുകള്‍ നടത്തും. ഞാൻ അങ്ങനെയൊന്നുമല്ല. എനിക്ക് അടുത്ത സീൻ ഏതാണെന്ന് പോലും ഓര്‍മ്മയുണ്ടാവില്ല. ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ഒരു നടനാണ് നരേനെന്നും ഭാവന പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.