ജോസ് ദേവസ്യ ഭരണങ്ങാനം.✍️✍️
കെഎസ്ആർടിസി പല കാരണങ്ങളാലും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.സർക്കാർ പത്തിരട്ടിക്ക് വിൽക്കുന്ന ബിവറേജ് കോർപ്പറേഷൻ പോലും നഷ്ടമാണ് എന്നാണ് പറയപ്പെടുന്നത്.
അപ്പോൾ പിന്നെ കെടുക്കാരൃസ്ഥതയും അഴിമതിയും ധൂർത്തും ചൂഷണവും മോഷണവും ആത്മാർത്ഥതയില്ലായ്മയും അധികജോലിക്കാരും ഉയർന്ന ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും എല്ലാമുള്ള കെഎസ്ആർടിസി എങ്ങനെ രക്ഷപ്പെടും.കെഎസ്ആർടിസിയെ നന്നാക്കാൻ പല എംഡിമാരെ പരീക്ഷിച്ചു.'ടോമിൻ തച്ചങ്കരി മാത്രം ഒരു മാസം വരുമാനം കൊണ്ട് ശമ്പളം കൊടുത്തു,'ശമ്പളം കൊടുക്കുവാനുള്ള വരവുപോലും ഇതുകൊണ്ടില്ല.
ദീർഘദൂര യാത്രകൾ കെഎസ്ആർടിസിയിൽ നടത്തുവാൻ ആളുകൾ സംശയിക്കുന്നു.കാരണം കെഎസ്ആർടിസിയുടെ പല സർവീസുകളുടെയും അനുഭവങ്ങൾ കൊണ്ടാണ് കുറേയേറെ തൊഴിലാളികൾ ഉണ്ട്.അവർ അസംതൃപ്തരും നിരാശരും ദുഃഖിതരും ആണ്.
ഇത് ഒരിക്കലും ഒരു കാരണവശാലും രക്ഷപ്പെടുകയില്ല.ഇതിൻറെ ബസ്സും സ്വത്തുക്കളും ഒക്കെ തൊഴിലാളികൾക്ക് വീതിച്ച് കൊടുക്കുക.അങ്ങനെ കെഎസ്ആർടിസി അടച്ചു പൂട്ടുക.ഇതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ അധികനികുതി ഭാരം ഒഴിവായി കിട്ടും.
പിന്നെ നല്ല ബസ്സുകളിൽ യാത്ര ചെയ്യാം.ന്യായമായ നിരക്ക് മാത്രം നിശ്ചയിക്കാനുള്ള അധികാരം സർക്കാരിലുണ്ട്.സർക്കാരിലേക്ക് നല്ല നികുതിയും കിട്ടും.ഇത് ഇപ്പോൾ പറയാനുള്ള കാരണം റോബിൻ എന്ന പ്രൈവറ്റ് ബസ് തടച്ചിലും അതിൻറെ പെർമിറ്റ് വാലിഡിറ്റിയെ പറ്റിയുള്ള തർക്കങ്ങളും കൊണ്ടാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.