ആലപ്പുഴ;കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് കോൺക്രീ റ്റ് പാളി അടർന്ന് വീണ് യാത്രക്കാരന് ഗുരുതര പരുക്ക്.
തിരുവനന്തപുരം ബാലരാമപുരം ഇരട്ടത്തെരുവ് സ്വദേശി പരമേശ്വരനാണ്(76) പരുക്കേറ്റത്. താലൂക്ക് ആശുപ ത്രിയിൽ പ്രവേശിപ്പിച്ച പരമേശ്വരന്റെ തലയ്ക്ക് 8 തുന്നലുണ്ട്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.
കായംകുളത്ത് ലോട്ടറി വിൽപനക്കാരനായ പരമേശ്വരൻ താമസസ്ഥലമായ മാവേലിക്കരയിലേക്ക് പോകാനായി ഓർഡിനറി ബസ് പാർക്കിങ് ഏരിയയിൽ നിൽക്കുമ്പോഴാണ് അപകടം.കോണ്‍ക്രീറ്റ് പാളി തലയില്‍ വീണ് പരുക്കേറ്റ പരമേശ്വരനെ മറ്റ് യാത്രക്കാരാണ് ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചത്.
കായംകുളം കെഎസ്ആർടിസി ബസ് സറ്റാൻഡ് കെട്ടിടം രണ്ട് വർഷമായി ജീർണാവസ്ഥയിലാണ്. മുൻപും 3 യാത്രക്കാർക്ക് കോൺക്രീറ്റ് പാളി അടർന്നു വീണു പരുക്കേറ്റിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.