അമ്പലപ്പുഴ: ഓണ്‍ലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട അമ്പലപ്പുഴ കാക്കാഴം സ്വദേശിയുടെ പരാതിയിൻമേല് ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗൂഗിളില്‍ ഓരോ സ്ഥാപനങ്ങളുടെയും ഹോട്ടലുകളെയും റിവ്യൂ ചെയ്ത് റേറ്റിംഗ് കൂട്ടുന്ന 22 ടാസ്ക് കംപ്ലീറ്റ് ചെയ്തു. അതില്‍ ആദ്യത്തെ 4 ടാസ്ക് ഫ്രീ ആയി കൊടുക്കുകയും അഞ്ചാമത്തെ ടാസ്ക് ചെയ്യണമെങ്കില്‍ 1000 രൂപ പേയ്മെന്റ് ചെയ്യണമെന്ന് പറഞ്ഞതനുസരിച്ച് 1000 രൂപ 31ന് കൊടുക്കുകയും കമ്മീഷൻ അടക്കം 1300 രൂപ ക്രെഡിറ്റ് ആവുകയും ചെയ്തു.
പിന്നീട് 9-ാം ടാസ്ക് വരെ ഫ്രീ ആയി റിവ്യൂ ചെയ്യുന്ന ടാസ്കുകള് കിട്ടുകയും തുടര്‍ന്നുള്ള ടാസ്കുകള് കംപ്ലീറ്റ് ചെയ്യണമെങ്കില്‍ 33,000 രൂപ അക്കൗണ്ടില്‍ ഇട്ട് കൊടുക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം ഇട്ട് കൊടുക്കുകയും അതിന്റെ കമ്മീഷൻ ഉള്‍പ്പടെ 43,000 രൂപയായി എന്നുള്ള അറിയിപ്പ് വിദ്യാര്‍ഥിക്ക് കിട്ടുകയും ചെയ്തു.
തുടര്‍ന്നുള്ള രണ്ട് ടാസ്ക് കംപ്ലീറ്റ് ചെയ്യണമെങ്കില്‍ 98,000 രൂപ അയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പണം അയച്ച് കൊടുക്കുകയും തുടര്‍ന്ന് അടുത്ത ടാസ്കില് പങ്കെടുത്ത് 2,00,000 രൂപ ഇട്ട് കൊടുത്താല്‍ 3,50,000 രൂപ ആയി തിരികെ കിട്ടുമെന്നും പറഞ്ഞു. ഇല്ലെങ്കില്‍ ഇതുവരെ അടച്ച 131000 രൂപ കിട്ടില്ല എന്ന് പറഞ്ഞപ്പോഴാണ് ചതി മനസിലാക്കി പൊലീസില്‍ പരാതി നല്‍കിയത്.
അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജാര്‍ഖണ്ഡിലെ റായ്പൂരിലും, ഗുജറാത്തിലെ അഹമ്മദാബാദിലുമുള്ള അക്കൗണ്ടുകളിലേക്കാണ് പണം ക്രെഡിറ്റായതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി അമ്പലപ്പുഴ ഇൻസ്പെക്ടര്‍ എസ് ദ്വിജേഷ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.