കൊല്ലം: പരിക്കേറ്റ് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കേസില്‍ മരുമകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 21-ന് രാത്രിയാണ് തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയില്‍ രഘുനാഥനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിക്കുന്നതുവരെ ബോധം തെളിഞ്ഞിരുന്നില്ല.
തലയിലെ അസ്ഥികള്‍ക്ക് പൊട്ടലേറ്റിരുന്നു. മൃതദേഹപരിശോധനയിലും പൊലീസ് പരിശോധനയിലും വീഴ്ചയിലല്ല, മര്‍ദനത്തിലാണ് പരിക്കേറ്റതെന്ന സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കുണ്ടറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
21ന് രാത്രി 11 ഓടെയായിരുന്നു ആക്രമണമുണ്ടായത്. വീടും വസ്തുവും വിറ്റ് പണം നല്‍കണമെന്ന് രഘുനാഥനോട്, വിശാഖ് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടര്‍ന്ന് വിശാഖ്, രഘുനാഥനെ മര്‍ദിച്ചു. അബോധാവസ്ഥയിലായ രഘുനാഥനെ കുടുംബാംഗങ്ങള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഭാര്യാപിതാവിന്റെ മരണാനന്തരച്ചടങ്ങുകളില്‍ പ്രതി പങ്കെടുക്കാതിരുന്നതും സംശയം ബലപ്പെടുത്തിയിരുന്നു. വിശാഖിനെ സ്ഥലത്തെത്തിച്ച് സയന്റിഫിക് ഓഫീസറുടെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടത്തി. ആക്രമിക്കാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.