ബെംഗളൂരു: സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വളരെയധികം പ്രചരിച്ച വീഡിയോ ആയിരുന്നു മാളിനുള്ളില്‍ യുവതിയോട് അതിക്രമം കാണിക്കുന്നയാളുടെ വീഡിയോ.,
ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഗോപാല്‍പുരയിലെ മാളില്‍ യുവതിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ ഈ പ്രതി ഒരു അധ്യാപകനായിരുന്നു എന്ന വിവരവും പൊലീസ് പങ്കുവച്ചിട്ടുണ്ട്.
ദാസറഹള്ളി അഗ്രഹാര സ്വദേശിയും ആര് ആര് നഗറില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്നു അശ്വത് നാരായണ്‍ (60) ആണ് യുവതിക്കെതിരേ ലൈംഗികാതിക്രമം നടത്തിയതെന്നാണ് മഗഡി റോഡ് പൊലീസ് വ്യക്തമാക്കിയത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും കേസെടുക്കുകയും ചെയ്തതോടെ ഇയാള്‍ ഒളിവിലായിരുന്നുവെന്നും കഴിഞ്ഞ ദിവസം പ്രാദേശിക കോടതിയില്‍ കീഴടങ്ങിയെന്നും പൊലീസ് പറയുന്നു. മൂന്നാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് മുമ്പാകെയാണ് പ്രതി കീഴടങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് നാരായണ്‍ സ്ത്രീകളെ അനുചിതമായി സ്പര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. നാരായണിനെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും ഇയാള്‍ വീട് പൂട്ടി രക്ഷപ്പെടുകയായിരുന്നു.
ഇന്ത്യൻ പീനല്‍ കോഡ് (ഐ പി സി) സെക്ഷൻ 294 (അശ്ലീല പ്രവൃത്തികള്‍), 354 എ (ലൈംഗിക പീഡനവും ലൈംഗികപീഡനത്തിനുള്ള ശിക്ഷയും), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യ അല്ലെങ്കില്‍ പ്രവൃത്തി) എന്നിവ പ്രകാരമാണ് നാരായണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.