വീണ്ടും Social Media യില്‍ വൈറൽ ആയി പഴയ വീഡിയോ "പഴയ ഓർമ്മകൾ ഓർത്തെടുക്കുന്ന വികാരാധീനയായ നടി സന്ദീപാ ധർ"
കശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ ജനിച്ച സന്ദീപാ ധർ 30 വർഷത്തിന് ശേഷം ശ്രീനഗറിലെ തന്റെ ഉപേക്ഷിക്കപ്പെട്ട വീട് സന്ദർശിച്ചിരുന്നു. പിന്നാലെ പാലായനത്തിന്റെ നോവ് പറയുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. പഴയ ഓർമ്മകൾ ഓർത്തെടുക്കുന്നതിനിടയിൽ നടി വികാരാധീനയായി. 1990-ലാണ് നടിയുടെ കുടുംബം കശ്മീരിൽ നിന്ന് പാലായനം ചെയ്യുന്നത്.
’30 വർഷം മുമ്പ്, എന്റെ കുടുംബം കശ്മീരിലെ ശ്രീനഗറിൽ നിന്ന് ഒറ്റരാത്രികൊണ്ട് പാലായനം ചെയ്യാൻ നിർബന്ധിതരായി. 1 സ്യൂട്ട്‌കേസിൽ കൊള്ളുന്നത് മാത്രം പാക്ക് ചെയ്ത് രക്ഷപ്പെടുകയായിരുന്നു ഞങ്ങൾ അന്ന്. എന്നാൽ ഇപ്പോൾ, 30 വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങിയെത്തി.
ഏകദേശം 3 പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ഓർമ്മകളാണ് എന്റെ വീടിന് പറയാനുള്ളത്. ഇനി പാലായനം ചെയ്യേണ്ടി വരില്ല. ഒരിക്കലും ഉണ്ടാകില്ലെന്നാണ് വിശ്വാസം.’- സന്ദീപാ ധർ പറഞ്ഞു.
വിവേക് അഗ്‌നിഹോത്രിയുടെ ‘കശ്മീർ ഫയൽസ്’ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിസന്ധിയുടെ കാലത്തെ തന്റെ കുടുംബത്തിന്റെ കഷ്ടപ്പാടുകൾ തുറന്നുപറഞ്ഞ് സന്ദീപ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. കശ്മീരിലെ തന്റെ വീടിന്റെ ചിത്രങ്ങൾക്കൊപ്പമയിരുന്നു പോസ്റ്റ്. കാശ്മീരി പണ്ഡിറ്റുകൾ അവരുടെ സ്ത്രീകളെ ഉപേക്ഷിച്ച് കാശ്മീർ വിട്ടുപോകണമെന്ന് ഭീകരവാദികൾ പ്രഖ്യാപിച്ചതിനെ തുടർന്ന് കുടുംബം ട്രക്കിന്റെ പിന്നിൽ ഒളിച്ചാണ് കശ്മീരിൽ നിന്നും പാലായനം ചെയ്തതെന്ന് നടി പറഞ്ഞിരുന്നു.
https://twitter.com/IamSandeepaDhar/status/1713014398715924880
30 years back, my family was forced to run overnight from Srinagar, Kashmir. So we packed whatever we could in just 1 suitcase & fled.
— Sandeepa Dhar (@IamSandeepaDhar) October 14, 2023
And now, 30 years later we returned to whatever remains of our home. The empty house stands & What remains are the memories that we had made… pic.twitter.com/H6ZDG21X1S
തന്റെ ഒരു സഹോദരി തീവ്രവാദികള്‍ കാണാതിരിക്കുന്നതിന് വേണ്ടി പിതാവിന്റെ കാലുകള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്നത് ഇപ്പോഴും ഓര്‍മയില്‍ നില്‍ക്കുന്നെന്നും താരം കുറിച്ചു.എല്ലാ കാശ്മീര്‍ പണ്ഡിറ്റുകളും തങ്ങളുടെ സ്ത്രീകളെ ഉപേക്ഷിച്ച് താഴ്വരയില്‍ നിന്ന് പാലായനം ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശമെന്നും എന്നാല്‍ തന്റെ പിതാവ് തങ്ങളെ ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ലെന്നും സന്ദീപാ കുറിച്ചു. തന്റെ മുത്തശ്ശി കാശ്മീരിലുള്ള സ്വന്തം വീട് അവസാനമായി ഒന്ന് കാണണമെന്ന ആഗ്രഹം പോലും സഫലമാക്കാതെയാണ് മരണമടഞ്ഞതെന്നും തന്നെപോലുള്ള നിരവധി കാശ്മീര്‍ പണ്ഡിറ്റുകളുടെ കഥ പുറംലോകത്തിന് മുന്നില്‍ എത്തിച്ചതിന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അവര്‍ അന്ന് നന്ദി അറിയിച്ചു.
കാശ്മീര്‍ ഫയല്‍ തന്റെ തന്നെ ജീവിതകഥയാണെന്ന് ബോളിവുഡ് താരവും കാശ്മീര്‍ പണ്ഡിറ്റുമായ സന്ദീപാ ധര്‍ അന്ന് ഒക്ടോബർ 14 ന് പറഞ്ഞിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ അന്ന് താരം കാശ്മീരില്‍ ഉണ്ടായിരുന്ന തങ്ങളുടെ പഴയ വീടിന്റെയും തെരുവിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.