കോട്ടയം : കാര്‍ഷിക മേഖലയിലെ വിഷയങ്ങളും വന്യമൃഗ അക്രമണവും ചൂണ്ടിക്കാട്ടി കത്തോലിക്കാ സഭ സംസ്ഥാന സര്‍ക്കാരിനെതിരേ കടുത്ത പ്രക്ഷോഭത്തിനൊരുങ്ങുന്നു.
സഭ സര്‍ക്കാരിനെതിരേ തിരിഞ്ഞതോടെ പ്രതിരോധത്തിലായത് ഇടതു മുന്നണി സര്‍ക്കാരിന്റെ ഭാഗമായ കേരള കോണ്‍ഗ്രസ് (എം.) അണ്. കേരള കോണ്‍ഗ്രസിന്റെ അടിസ്ഥാന വോട്ട് കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വിശ്വാസ സമൂഹമാണ്. ഇവരില്‍ 90 ശതമാനവും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട് ജീവിക്കുന്നവരാണ്.
ഈ സാഹചര്യത്തില്‍ സഭയുടെ നേത്യത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കാൻ കേരള കോണ്‍ഗ്രസിന് കഴിയില്ല.
കേരളത്തിലെ കാര്‍ഷിക മേഖല വിലത്തകര്‍ച്ചയും വന്യമൃഗ ആക്രമണവും കൃഷി നാശവും മൂലം മുൻപ് ഒരിക്കലും ഇല്ലാത്ത വിധം പ്രതിസന്ധിയില്‍ ആയിട്ടും സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കാത്തത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന നിലപാടാണ് കത്തോലിക്കാ സഭയ്ക്കുള്ളത്
വന്യമ്യഗങ്ങള്‍ മനുഷ്യ ജീവനുകള്‍ കവര്‍ന്നെടുത്തിട്ടും വലിയ തോതില്‍ ക്യഷി നശിപ്പിച്ചിട്ടും ശാശ്വത പരിഹാരം കാണുവാൻ സര്‍ക്കാര്‍ തയ്യാറാവുകുന്നില്ല.
കര്‍ഷകര്‍ കൂട്ടത്തോടെ കൃഷി ഉപേക്ഷിക്കുമ്പോഴും, സംരംഭകരും യുവജനങ്ങളും കേരളം ഉപേക്ഷിച്ച് കൂട്ടത്തോടെ പോകുമ്പോഴും, ദീഘവീക്ഷണത്തോടെ പരിഹാര പദ്ധതികള്‍ രൂപീകരിക്കുവാൻ സര്‍ക്കാര്‍ തയാറാകുന്നില്ല.
ഇതില്‍ പ്രതിഷേധിച്ചാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ഡിസംബര്‍ 11 മുതല്‍ 22 വരെ "അതിജീവന യാത്ര " സംഘടിപ്പിക്കുന്നത്.
റബറിന് ഇടതു സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത വില കിലോയ്ക്ക് 250 രൂപയാക്കുക, നെല്‍കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കാനുളള കുടിശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കത്തോലിക്കാ കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിട്ടുണ്ട്.
വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കി ഇതര സമുദായങ്ങള്‍ക്ക് നല്കുന്ന പരിഗണന കര്‍ഷക ഭുരിപക്ഷമായ ക്രൈസ്തവ വിഭാഗത്തിന് സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന പരാതി കത്തോലിക്കാ സഭയ്ക്കുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ഷക പ്രക്ഷോഭം മുൻ നിര്‍ത്തി ശക്തി തെളിയിക്കാനാണ് സഭ ലക്ഷ്യമിടുന്നത്.
സീറോ മലബാര്‍ സഭാ സിനഡ് സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഡിസംബര്‍ 11 നു ഇരിട്ടിയില്‍ "അതിജീവനയാത്ര" ഉദ്ഘാടനം ചെയ്യും.
കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ അഡ്വ. ബിജു പറയന്നിലത്തിനു പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്യും.
തുടര്‍ന്ന് കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ നിന്നും ആരംഭിച്ച് തലശ്ശേരി, മാനന്തവാടി, താമരശ്ശേരി, പാലക്കാട്, തൃശൂര്‍, ഇരിങ്ങാലക്കുട, എറണാകുളം, കോതമംഗലം, ഇടുക്കി, പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശ്ശേരി, ആലപ്പുഴ, പത്തനംതിട്ട, അമ്പൂരി
എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പൊതു സമ്മേളനങ്ങളും സംവാദങ്ങളും നടത്തി ഡിസംബര്‍ 22 നു 11 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ വമ്പിച്ച ധര്‍ണ്ണയോടെയാണ് 'അതിജീവന യാത്ര' സമാപിക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുംതോട്ടം സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.