പാലാ :സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ ഒഴുക്കിൽപ്പെട്ട കുഞ്ഞുമകൾ ഹെലനുവേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. തിരച്ചിലിന് മുന്നിട്ടിറങ്ങുവാൻ നാവികസേന സംഘം ഉടനടി എത്തുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ഉറപ്പുനൽകിയിട്ടുണ്ടെന്ന് മാണി സി കാപ്പൻ എംഎൽഎ.
ഒരു നാട് മുഴുവൻ പ്രത്യാശയോടെ കാത്തിരിക്കുകയാണ്... നമുക്ക് ആ പ്രത്യാശ കൈവിടാതെ പ്രാർത്ഥനകൾ തുടരാം എന്നും കാപ്പൻ കൂട്ടിച്ചേർത്തു.ഒരു കാര്യം കൂടി ഇവിടെ പരാമർശിക്കാൻ ആഗ്രഹിക്കുന്നു. വിദഗ്ധ സഹായത്തിനായി നേവൽ സംഘത്തെ എത്തിക്കണമെന്ന് ആവശ്യപ്പെടാൻ എംഎൽഎ എന്ന നിലയിൽ മുഖ്യമന്ത്രിയെ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിൻറെ ഇരു ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു.
ചീഫ് സെക്രട്ടറി ആകട്ടെ നിരന്തരം വിളിച്ചിട്ടും ഫോൺ എടുക്കാൻ കൂട്ടാക്കിയുമില്ല. പിന്നീട് കളക്ടറെ ബന്ധപ്പെടുവാൻ ശ്രമിച്ചപ്പോഴും കോൺഫറൻസിൽ ആണെന്ന മറുപടിയാണ് ഓഫീസിൽ നിന്ന് ലഭിച്ചത്.
അങ്ങനെ കേന്ദ്രമന്ത്രി വി മുരളീധരനെ ബന്ധപ്പെടുവാൻ ശ്രമിച്ചു, അദ്ദേഹം കെനിയിൽ ആണെന്ന് സെക്രട്ടറി മറുപടി നൽകിയെങ്കിലും ആവശ്യം ധരിപ്പിച്ചപ്പോൾ ഉടനടി അദ്ദേഹം വിദേശത്തുനിന്ന് തിരികെ വിളിക്കുകയും ചെയ്തു.
കളക്ടറുടെ ഇമെയിലിൽ നിന്ന് ഉടൻതന്നെ നേവിയുടെ സഹായം തേടി മെസ്സേജ് അയക്കുവാൻ ആവശ്യപ്പെടുകയും തുടർന്ന് കളക്ടറെ അടിയന്തരമായി ബന്ധപ്പെട്ട് ഉടനടി ഇക്കാര്യം ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. നാവിക സേനയുടെ രക്ഷാപ്രവർത്തകർ ഹെലനുവേണ്ടി ഉടനടി പാലായിലെത്തും... നമുക്ക് പ്രാർത്ഥനകൾ തുടരാം പ്രതീക്ഷയോടെ കാത്തിരിക്കാം..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.