പാലാ : ഭരണങ്ങാനം ചിറ്റാനിപറയിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് വരും വഴി ഒഴുക്കിൽ പെട്ട് ഇന്നലെ കാണാതായ കുന്നിനാംകുഴി പടിഞ്ഞാറെ പൊരിയത്ത് അലക്സ് ( സിബിച്ചൻ ) ന്റെ മകൾ ഹെലന്റെ മൃതദേഹം കണ്ടെത്തി ഏറ്റുമാനൂർ പേരൂർ കടവിൽനിന്നാണ് ഇന്ന് വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ ഫയർഫോഴ്‌സും ഈരാറ്റുപേട്ടയിൽ നിന്ന് ടീം നന്മക്കൂട്ടവും മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകരും കുട്ടിക്കായുള്ള തിരച്ചിലിൽ പങ്കാളികളായിരുന്നു.ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വരുന്ന വഴി അപ്രതീക്ഷിതമായിപെയ്ത ശക്തമായ മഴയിൽ റോഡിലേക്ക് വെള്ളം കയറുകയും ഹെലനും കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയും ഒഴുക്കിൽ പെട്ട് കൈത്തോട്ടിലേക്ക് വീഴുകയുമായിരുന്നു.
സംഭവ സമയത്ത് മറ്റൊരു സ്കൂൾ വാഹനവുമായ വന്ന ട്രൈവർ കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടയിൽ ഹെലൻ ശക്തമായ വെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും വിദ്യാർത്ഥിനിയെ കണ്ടെത്താനായിരുന്നില്ല.
തുടർന്ന് ഇന്ന് രാവിലെ തിരച്ചിൽ ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കേന്ദ്ര സംഘം എത്താനിരുന്ന സാഹചര്യത്തിലാണ് ഇന്ന് ഏറ്റുമാനൂർ ഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.