നവകേരള ബസ്സിനുനേരെ ചീമുട്ടയെറിയാന്‍ ശ്രമം; സംഭവം കൊയിലാണ്ടിയിൽ നിന്നും ബാലുശ്ശേരിയിലേക്കുള്ള യാത്രക്കിടെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയിൽ,

കോഴിക്കോട്: കോഴിക്കോട് ഉളളിയേരിയില്‍ നവകേരളബസിനു നേരെ ചീമുട്ട എറിയാന്‍ ശ്രമം. ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍. 

കൊയിലാണ്ടിയില്‍നിന്ന് ബാലുശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ ചീമുട്ട എറിയാന്‍ ശ്രമിച്ചത്. യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റിനെയാണ് കസ്റ്റഡിയിലെടുത്തത്.

അതേസമയം ഉളളിയേരിയിലും ബാലുശേരിയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ചേളന്നൂരില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അഞ്ച് യൂത്ത് കോണ്‍ഗ്രസുകാരെ കരുതല്‍ കസ്റ്റഡിയിലെടുത്തു. 

കോഴിക്കോട് സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളിലാണ് ശനിയാഴ്ച നവകേരള സദസ്സ്. എലത്തൂര്‍ മണ്ഡലത്തിലെ നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ സദസ്സിനുശേഷം ആറുമണിയോടെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിലാണ് പരിപാടി.

പ്രതിഷേധം കണക്കിലെടുത്ത് നവകേരള സദസ്സ് നടക്കുന്ന വേദികളിലും ബസ് കടന്ന് പോകുന്ന ഇടങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസ് സജീകരിക്കുന്നത്. പ്രതിഷേധം മുന്നില്‍ കണ്ട് ജില്ലകളില്‍ അധിക സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !