കേരളത്തിലെ തുടര്‍ഭരണം സിപിഐഎമ്മിന്റെ നല്ല പ്രവര്‍ത്തനം കാരണമെന്ന് അശോക് ഗെഹ്ലോട്ട്. വര്‍ഷങ്ങളായി കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാറി മാറി ആയിരുന്നു ഭരിച്ചിരുന്നത്.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഗെഹ്ലോട്ടിന്റെ പ്രസ്താവന.
സര്‍ക്കാരിന്റെ പദ്ധതികളും ഭരണവും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതിന്റെ തെളിവാണ് തുടര്‍ഭരണമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ ഇത്തവണ തുടര്‍ഭരണമുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ കേരള മുൻ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്ന ടിക്കാരാം മീണ കേരള മോഡല്‍ മുൻനിര്‍ത്തിയാണ് കോണ്‍ഗ്രസ് രാജസ്ഥാൻ പ്രകടന പത്രിക തയ്യാറാക്കിയതെന്ന് പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.