മകളുടെ വിവാഹം നടത്താൻ തയ്യാറാകാത്ത പിതാവിനെതിരെ സൗദി പേഴ്സണല്‍ സ്റ്റാറ്റസ് കോടതി. മകള്‍ തന്നെയാണ് കോടതിയെ സമീപിച്ചത്..യുവതിയുടെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത കോടതി ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്ന് വ്യക്തമാക്കി. പിതാവിനെതിരെ യുവതി നല്കിയ പരാതി ഓണ്‍ലൈൻ വഴിയാണ് കോടതി സ്വീകരിച്ചത്.
സൗദിയിലെ സ്കൂള്‍ അദ്ധ്യാപികയാണ് പിതാവിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. തനിക്ക് പ്രായം 30 പിന്നിട്ടിട്ടും വിവാഹം കഴിപ്പിക്കാൻ പിതാവ് തയാറാകുന്നില്ലെന്നും വിവാഹാലോചനകളെല്ലാം ഒരു കാരണവുമില്ലാതെ പിതാവ് തള്ളിക്കളയുന്നതായും യുവതി പരാതിപ്പെടുകയായിരുന്നു.
മാതാവ് സമ്മതിച്ചിട്ടും തനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാൻ പിതാവ് സമ്മതിക്കുന്നില്ല എന്നും പരാതിയില്‍ പറയുന്നു. പരാതി കേട്ട് ഒൻപത് മിനിട്ടിനുളളില്‍ കോടതി തീരുമാനമെടുക്കുകയായിരുന്നു.
തുടര്‍ന്ന് പിതാവില്‍ നിന്നും യുവതിയുടെ രക്ഷകര്‍തൃത്വം പിൻവലിക്കുകയും കോടതിയിലേക്ക് മാറ്റുകയുമായിരുന്നു. ശേഷം അപ്പീല്‍ കോടതിയും വിധി അംഗീകരിച്ചു. പിതാവിനും മകള്ക്കുമിടയിലുളള പ്രശ്നങ്ങള്‍ പരിഹരിക്കാൻ കോടതി ശ്രമിച്ചെങ്കിലും നടന്നില്ല.
സുഹൃത്തിന്റെ സഹോദരനുമായാണ് യുവതിയുടെ വിവാഹം നടക്കുന്നത്. അതേസമയം, വിവാഹ മോചിതയായ യുവതി അനുസരണക്കേട് കാണിക്കുന്നുണ്ടെന്ന് പിതാവ് കോടതിയില്‍ പരാതി പറയുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.