കോട്ടയം: കെഎസ്ആര്‍ടിസി ബസ്സില്‍ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റില്‍. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അജാസ് മോനാണ് അറസ്റ്റിലായത്.
സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് കോട്ടയം പൊൻകുന്നം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോട്ടയത്ത് നിന്നും ബസ്സില്‍ യാത്ര ചെയ്ത സ്ത്രീയെ പൊലീസുകാരൻ കടന്നു പിടിച്ചതായാണ് പരാതി.ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഒപ്പം യാത്ര ചെയ്തിരുന്ന പോലീസുകാരന്റെ ശല്യം സഹിക്കവയ്യാതെ യുവതി യാത്രാമധ്യേ മറ്റൊരു ബസ് സ്റ്റോപ്പിലിറങ്ങി.
എന്നാല്‍, പിന്തുടര്ന്നെത്തിയ അജാസ് മോൻ യുവതി കയറിയ ബസില്‍ കൂടെ കയറുകയായിരുന്നു. തുടര്‍ന്ന്, ശരീരത്തില്‍ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോള്‍ യുവതി ഫോണില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും വിവരമറിയിക്കുകയായിരുന്നു.
ഇവരെത്തി യുവതിയുമായി പൊൻകുന്നം സ്റ്റേഷനില്‍ പരാതി നല്കി. പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രതി ഒരു പോലീസുകാരനാണെന്ന വിവരം അറിഞ്ഞത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.