കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സോഷ്യല്‍മീഡിയ ഉപയോഗത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്.
ഭാര്യ സോഷ്യല്‍മീഡിയയില്‍ ഓണ്‍ലൈന്‍ 'ഫ്രണ്ട്സുമായി' ചാറ്റ് ചെയ്യുന്നതാണ് ഭര്‍ത്താവിന്റെ പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.സൗത്ത് 24 പര്‍ഗാനാസ് ജില്ല ജോയ്നഗറിലെ ഹരിനാരായണ്പൂരിലാണ് സംഭവം. ഇരുവരുടെയും മകന് വീട്ടില്‍ വരുമ്പോള്‍ അമ്മ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത് എന്ന് പൊലീസ് പറയുന്നു.
ഉടന്‍ തന്നെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മുന്‍പും സോഷ്യല്‍മീഡിയ ഉപയോഗത്തിന്റെ പേരില്‍ ഇരുവരും വഴക്ക് കൂടിയിരുന്നതായും അമ്മയെ കൊല്ലുമെന്ന് അച്ഛന് ഭീഷണിപ്പെടുത്തിയിരുന്നതായും മകന് പറയുന്നു. ഒളിവില്‍ പോയ ഭര്‍ത്താവിനായി തിരച്ചില്‍ ആരഭിച്ചു.
അപര്‍ണ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അപര്‍ണയുടെ സോഷ്യല്‍മീഡിയ ഉപയോഗത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുകൂടിയിരുന്നു. ഓണ്‍ലൈന്‍ ഫ്രണ്ട്സുമായുള്ള അപര്‍ണയുടെ ചാറ്റാണ് ഭര്‍ത്താവിന്റെ പ്രകോപനത്തിന് കാരണം.
എന്നാല്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നില്ല എന്നതായിരുന്നു 32കാരിയായ അപര്‍ണയുടെ വാദം. ഇതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.