ശബരിമല: ശബരിമലയിൽ മണ്ഡലകാല സുരക്ഷാ ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ട പുതിയ ബോംബ് സ്‌ക്വാഡ് ഇന്ന് ചുമതല ഏറ്റെടുത്തു.
ആദ്യ ബാച്ചിന്റെ ഡ്യൂട്ടി കാലഘട്ടം ആയ പത്തു ദിവസം ഇന്ന് അവസാനിക്കുകയാണ്. സുരക്ഷിതമായ മണ്ഡലകാലം അയ്യപ്പന്മാർക്കായി ഒരുക്കുവാൻ ടീം പ്രതിജ്ഞാബദ്ധർ ആണെന്ന് സ്‌ക്വാഡ് ചുമതല ഉള്ള ഡി വൈ എസ് പി എൻ ബിശ്വാസ് പറഞ്ഞു.
ഈ ഡ്യൂട്ടി സമയത്താണ് ഡിസംബർ ആറ് വരുന്നത് എന്നുള്ളത് സുരക്ഷയുടെ ഗൗരവം കൂട്ടുന്നു .അത് മുന്നിൽ കണ്ട് കൂടുതൽ പരിശോധനകൾ നടത്തണമെന്ന് അദ്ദേഹം ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ശബരിമല എസ് ഓ എം കെ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടീമിനെ നയിക്കുന്നത് കോഴിക്കോട് റേഞ്ച് ബി ഡി ഡി എസ് എസ് ഐ ജയപ്രകാശും തൃശൂർ റേഞ്ച് ബി ഡി ഡി എസ് എസ് ഐ മഹിപാൽ പി ദാമോദരനും ആണ്.
127 പേർ അടങ്ങുന്നതാണ് ബോംബ് സ്‌ക്വാഡ്. ഇവരെ ശബരിമലയിൽ വിവിധ ഇടങ്ങളിൽ ഡ്യൂട്ടിക്കായി നിയോഗിക്കും. 24 മണിക്കൂറും സുരക്ഷാപരിശോധനകൾ നടത്തിയാവും സ്‌ക്വാഡിന്റെ പ്രവർത്തനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.