കേന്ദ്രസർക്കാർ പദ്ധതികളുടെ മെഗാ ക്യാമ്പ്
തലപ്പലം: ബിജെപി തലപ്പലം പഞ്ചായത്ത് കമ്മിറ്റിയുടെയും വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റ്കളുടെയും, അക്ഷയ കേന്ദ്രങ്ങൾ CSC കൾ എന്നിവയുടെ ആഭിമുഖ്യത്തിൽ പനിക്കപ്പാലം R P S ഓഡിറ്റോറിയത്തിൽ വച്ച് 19-11 -23 ഞായറാഴ്ച (നാളെ ) 9 മണി മുതൽ വൈകുന്നേരം അഞ്ചുമണിവരെ വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ മെഗാ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ,ആധാർ പുതുക്കൽ,ആയുഷ്മാൻ ഭാരത്, പെൻഷൻ മാസ്റ്ററിങ്, പി എം വിശ്വർമ്മ,കിസാൻ സമ്മാന നിധി, മുദ്ര ലോൺ, വിവിധ സ്കോളർഷിപ്പുകൾ, വിവിധ പോസ്റ്റ് ഓഫീസ് ബാങ്ക് പദ്ധതികൾ,വിവിധ ഇൻഷുറൻസ് ടീമുകൾ, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, തുടങ്ങി 400 ഓളം കേന്ദ്ര പദ്ധതികളെക്കുറിച്ച് അറിയാനും അവയിൽ ചേരാനും ഉള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9961676452, 9744965337 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.