ലഖ്നൗ: സാമ്പത്തിക ലാഭത്തിനായി വ്യാജ രേഖകള്‍ സംഘടിപ്പിച്ച് ഹലാല്‍ ഭക്ഷണ വിഭവങ്ങള്‍ വിറ്റതിന് ഉത്തര്‍പ്രദേശില്‍ നിരവധി കമ്പനികള്‍ക്കെതിരെ കേസെടുത്തു.
ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ജമിയത്ത് ഉലമ ഹിന്ദ് ഹലാല്‍ ട്രസ്റ്റ് ഡല്‍ഹി, ഹലാല കൗണ്‍സില്‍ ഓഫ് ഇന്ത്യ മുംബൈ, ജമിയത്ത് ഉലമ മഹാരാഷ്ട്ര മുംബൈ എന്നിവയ്ക്കെതിരെയാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്.ശൈലേന്ദ്ര ശര്‍മ്മയുടെ പരാതിയില്‍ ഹസ്രത്ഗഞ്ച് കൊട്വാലിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കമ്പനികള്‍ യാതൊരു അധികാരവുമില്ലാതെ വ്യാജരേഖകളിലൂടെ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്കി അന്യായമായ ലാഭം നേടുന്നു.
കൂടാതെ, പൊതുജനവിശ്വാസത്തെ കബളിപ്പിക്കുന്നു. പ്രത്യക്ഷമായല്ലാതെ ഹലാല്‍ ഭക്ഷണം എന്ന രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നും പരാതിക്കാരന് പറഞ്ഞു. ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായി തയ്യാറാക്കുന്നതാണ് ഹലാല്‍ ഭക്ഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.