2023 നവംബർ 1 മുതൽ പുതിയ ക്രിമിനൽ കുറ്റങ്ങളും നിലവിലുള്ള കുറ്റങ്ങൾക്കുള്ള കഠിനമായ ശിക്ഷകളും നിലവിൽ വരുമെന്ന് ജസ്റ്റിസ് മന്ത്രി ഹെലൻ മക്കെന്റീ ടിഡി പ്രഖ്യാപിച്ചു.
ഇത് പ്രകാരം ഇന്നുമുതല്‍ ഒരാളെ അസ്വസ്ഥത സൃഷ്ടിക്കുംവിധം പിന്തുടരല്‍ (stalking) പ്രത്യേക കുറ്റകൃത്യമായി കണക്കാക്കും. ഈ കുറ്റം ചെയ്തവര്‍ക്ക് 10 വര്‍ഷം വരെ പരമാവധി തടവുശിക്ഷ ലഭിക്കുകയും ചെയ്യും.
ഗാര്‍ഹിക പീഢനം അടക്കമുള്ള കേസുകളില്‍ പതിവായി കാണാറുള്ള അപകടകരമായ രീതിയില്‍ അല്ലാതെ കഴുത്ത് ഞെരിക്കല്‍, ശ്വാസം മുട്ടിക്കല്‍ എന്നിവയും പ്രത്യേക കുറ്റകൃത്യമായി കണക്കാക്കി 10 വര്‍ഷം വരെ തടവുശിക്ഷ നല്‍കും.
അതേസമയം ഇത്തരത്തില്‍ അപകടകരമല്ലാത്ത രീതിയില്‍ കഴുത്ത് ഞെരിക്കുകയോ, ശ്വാസം മുട്ടിക്കുകയോ ചെയ്യുന്നത് വഴി ഇരയ്ക്ക് ഗുരുതരമായി പരിക്കേറ്റാല്‍ ഈ തടവുശിക്ഷ ആജീവനാന്തം തുടരാം.
ഗാര്‍ഹിക പീഢനം പോലുള്ള കേസുകളില്‍ ഏതെങ്കിലും തരത്തില്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചാലുള്ള ശിക്ഷ, അഞ്ചില്‍ നിന്നും 10 വര്‍ഷമാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.
കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തിയാലുള്ള ശിക്ഷ ജീവപര്യന്തമായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 1861-ല്‍ കൊണ്ടുവന്ന നിയമപ്രകാരം 10 വര്‍ഷമായിരുന്നു ഇതുവരെ ഈ കുറ്റത്തിനുള്ള ശിക്ഷ.
അക്രമാസക്തവും സംഘടിതവുമായ കുറ്റകൃത്യങ്ങൾ ലക്ഷ്യമിടുന്ന നടപടികൾ, ഗാർഡയ്‌ക്കും മറ്റ് എമർജൻസി സർവീസ് ജീവനക്കാർക്കും എതിരായ അക്രമം, ഇരകളെ പിന്തുണയ്ക്കുന്നതിനും ഗാർഹിക, ലൈംഗിക, ലിംഗാധിഷ്ഠിത അക്രമങ്ങൾ നടത്തുന്നവരെ ശിക്ഷിക്കുന്നതിനുമുള്ള നാഴികക്കല്ലായ നടപടികൾ എന്നിവ ഈ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു.
Minister for Justice Helen McEntee TD has announced that a range of new criminal offences, as well as tougher sentences for existing offences, come into effect from, November 1 2023.
The offences include measures targeting violent and organised crime, violence against Gardaí and other emergency service workers, and landmark measures to support victims and punish perpetrators of domestic, sexual and gender-based violence.
Minister McEntee said the new laws and tougher sentences mark a milestone in the Government’s efforts to build stronger, safer communities and have Zero Tolerance of domestic, sexual and gender-based violence.
From today, and under Minister McEntee’s Criminal Justice (Miscellaneous Provisions) Act 2023:
The maximum sentence for assault causing harm, a common offence in domestic abuse cases as well as in other assaults, increases from five years to ten years
The scope of the existing harassment offence is widened to include any conduct that seriously interferes with a person’s peace and privacy, or causes alarm, distress or harm
A new standalone offence of stalking, with a maximum sentence of up to ten years, is created and in effect
A standalone offence of non-fatal strangulation or non-fatal suffocation with a maximum sentence of up to ten years, and a standalone offence of non-fatal strangulation or non-fatal suffocation causing serious harm with a maximum sentence of up to life imprisonment, often indicators of further, potentially lethal violence against a woman, are created and in effect
The maximum sentence for assaulting or threatening to assault a Garda or other on duty emergency workers increases from 7 to 12 years
The maximum sentence for conspiracy to murder increases from the current penalty of 10 years to life imprisonment to further toughen the laws around gangland crime
കഴിഞ്ഞ ഓഗസ്റ്റിലാണ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ, നിയമഭേദഗതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നേടിയെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.