കോട്ടയം :കിലയുടെ നേതൃത്വത്തിൽ, കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (ആർ.ജി.എസ്.എ) ഭാഗമായി കേരളത്തിലെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റർ ( ബി.പി.ആർ.സി ) രൂപീകരിക്കുന്നതിന്റെ ഭാഗമായി കോട്ടയം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് റിസോർസ് സെന്റർ- തിടനാട് പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു.
റിസോർസ് സെന്ററിന്റെ ഉദ്ഘാടനം തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിജി ജോർജ് നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ പഞ്ചായത്ത് വൈ. പ്രസിഡന്റ് ശ്രീമതി. ലീനാ ജോർജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ജോസഫ് ജോർജ് ആശംസകൾ അറിയിച്ചു സംസാരിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനതല കില റിസോഴ്സ് പേഴ്സൺമാർ, കില ബ്ലോക്ക് കോർഡിനേറ്റർസ് പങ്കെടുത്തു.യോഗത്തിൽ കില തിമാറ്റിക് എക്സ്പേർട്ട്. ട്വിങ്കിൾ ജോയ് നന്ദിയും പറഞ്ഞു.
കിലയുടെ കൂടി സംയുക്തമായ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ പ്രാവർത്തികമായ ഈ ബ്ലോക്ക് റിസോർസ് സെന്ററിൽ പഞ്ചായത്തുകളുടെ വകുപ്പുതല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള ആർ.ജി.എസ്.എ ബ്ലോക്ക് പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ്, എംപ്ലോയ്ബിലിറ്റി സെന്റർ,
ബ്ലോക്ക് ഇൻഫർമേഷൻ സെന്റർ, തൊഴിൽ സഭ ഏകോപനം, കുടുംബശ്രീ, മാലിന്യനിർമാർജ്ജന പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മിഷൻ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.