കേരളത്തിലേക്ക് "ചെന്നൈ -ബെംഗളൂരു- എറണാകുളം" റൂട്ടിൽ പ്രത്യേക വന്ദേഭാരത്

തിരുവനന്തപുരം: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിനെത്തുന്നു. നിലവിൽ കേരളത്തിൽ രണ്ട് വന്ദേഭാരത് സർവീസുകളാണുള്ളത്. 

ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടിൽ ഓടും. ദീപാവലി തിരക്ക് പരിഗണിച്ചാണ് തീരുമാനം. വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും സര്‍വീസ്. ഈ സർവീസ് ഉടൻ ആരംഭിക്കുമെന്നാണ് റെയിൽവേ അധികൃതർ അറിയിക്കുന്നത്. മൂന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് എട്ട് സർവീസുകൾ നടത്താനാണ് ദക്ഷിണ റെയിൽവേ ലക്ഷ്യമിടുന്നത്.  ദീപാവലിയോട് അനുബന്ധിച്ചാണ് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിനെത്തുന്നത്. കര്‍ണാടകത്തെയും തമിഴ്നാടിനെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ് നടത്തുക. 

ചെന്നൈ -ബെംഗളൂരു, ബെംഗളൂരു -എറണാകുളം സൗത്ത് എന്നിങ്ങനെയാണ് സർവീസ്. വൈകീട്ട് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് രാവിലെ നാല് മണിയോടെ ബെംഗളൂരുവിലെത്തും. പിന്നീട് നാലരയ്ക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്തെുന്ന രീതിയിലാണ് സമയക്രമം. ഇതിൽ മാറ്റം വരാനിടയുണ്ട്. 

സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് ട്രെയിനിൻറെ സാധാരണ സർവീസ് സെപ്തംബർ 26 മുതലാണ് ആരംഭിച്ചത്. ദക്ഷിണ റെയിൽവേയുടെ കൈവശമുള്ള സ്പെയര്‍ റാക്കുകൾ ഉപയോഗിക്കാനാണ് നിര്‍ദേശം. 

25ന് കാസർകോട് നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത് യാത്ര തുടങ്ങിയ ട്രെയിനിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ആഴ്ചയിൽ ആറു ദിവസമാണ് സർവീസ്. രാവിലെ 7 മണിയോടെ കാസർകോട് നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ വൈകുന്നേരം 3.05ഓടെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.58ന് കാസർകോടെത്തും. 530 സീറ്റുകളാണ് ട്രെയിനിനുള്ളത്. 8 കോച്ചുകളടങ്ങിയ ട്രെയിനിലെ 52 സീറ്റുകൾ എക്‌സിക്യുട്ടീവ് സീറ്റുകളാണ്. എസി ചെയർ കാറിന് കാസർകോട് നിന്ന് തിരുവനന്തപുരം വരെ 1555 രൂപയും എക്‌സിക്യുട്ടീവ് ചെയർ കാറിന് 2835 രൂപയുമാണ് നിരക്ക്. 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !