'ഗ്രൂപ്പ് കളിയും തമ്മിലടിയും, ഒരു പ്രവര്‍ത്തനവും നടക്കാത്ത മണ്ഡലങ്ങളുണ്ട്; നോക്കിയിരിക്കാനാകില്ല, മുന്നറിയിപ്പുമായി കെ സുധാകരൻ,

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഗ്രൂപ്പ് കളിയും തമ്മിലടിയുമാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത്. പ്രാദേശിക പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. 

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേയുള്ളൂ. അതിനു വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയോ? ഒരുപാട് ഇടത്ത് നിഷ്‌ക്രിയമാണ്, ഒരു പ്രവര്‍ത്തനവും നടക്കാത്ത മണ്ഡലങ്ങളുണ്ട്. ഇതു നോക്കിയിരിക്കാനാകില്ല. 

പരിശോധനയ്ക്ക് ശേഷം അത്തരം മണ്ഡലം കമ്മിറ്റികള്‍ പിരിച്ച് വിട്ട് പുതിയ മണ്ഡലം കമ്മിറ്റികള്‍ ഉണ്ടാക്കും. മാറാനും  തിരുത്താനും മനസ്സു കാണിക്കണം. തിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനത്തിലേക്ക് പോകണം.

ഒരാഴ്ചയ്ക്കുള്ളില്‍ അതിന്റെ ഫലവും ചലനങ്ങളും ഉണ്ടാകണം. കെ സുധാകരന്‍ എന്ന നിലയ്ക്കല്ല, കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് ഇതു പറയുന്നത് എന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !