തിരുവനന്തപുരം: ഹമാസ് ഭീകരരെന്ന ശശി തരൂരിന്റെ പ്രസ്താവന സത്യമെന്ന് സുരേഷ് ഗോപി. ഹമാസ് ആക്രമണത്തിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശശി തരൂരിന്റെ പരാമര്‍ശം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനെപ്പറ്റി കൂടുതല്‍ എന്റെ പാര്‍ട്ടി നേതാക്കള്‍ പറയുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
‘ഭീകരതയെ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. പഠിക്കാതെ ഒരു വിഷയത്തില്‍ പ്രതികരിക്കുന്ന ആളല്ല ശശി തരൂര്‍. യുദ്ധം അവസാനിപ്പിക്കണമെന്നും എന്നാല്‍ അത് ആര് അവസാനിപ്പിക്കണമെന്നതാണ് ചോദ്യം’, സുരേഷ് ഗോപി പറഞ്ഞു.
'തീവ്രവാദം അവസാനിച്ചാല്‍ എല്ലായിടത്തും സൗഹൃദം ഉണ്ടാകും. പാവം ജനങ്ങളെ ദ്രോഹിക്കുന്നവര്‍ ഒടുങ്ങണം. തൃശൂരില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. തൃശൂര്‍ ആയാലും കണ്ണൂര്‍ ആയാലും ജയിക്കും. എവിടെ ആയാലും മത്സരിക്കാന്‍ തയ്യാറാണ്’, സുരേഷ് ഗോപി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.