ന്യൂഡല്‍ഹി: 2024 മാര്‍ച്ചോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മൊബൈല്‍ ടവറുകള്‍ (mobile tower) സ്ഥാപിക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിനെതിരെ ചിലപ്പോള്‍ ഗ്രാമവാസികള്‍ എതിര്‍പ്പുന്നയിച്ചേക്കാം. എന്നാല്‍ ടെലികോം ടവറുകള്‍ സ്ഥാപിക്കുന്നതിനെ അവര്‍ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പിഎം - പ്രഗതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെയാണ് മോദിയുടെ ഈ പരാമര്‍ശം. ശരിയായ സ്ഥലം കിട്ടാത്തതാണ് ടവറുകള്‍ സ്ഥാപിക്കുന്നതില്‍ കാലതാമസമെടുക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി. ജോലി പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം വേണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ തന്നെ ടവറുകള്‍ പൂര്‍ണ്ണമായി സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്കി.
ഗുജറാത്തില്‍ 66 ടവറുകള്‍ സ്ഥാപിക്കുന്നതിലെ കാലതാമസം സംബന്ധിച്ച ആശങ്കയും അദ്ദേഹം പങ്കുവെച്ചു. മൊബൈല്‍ കവറേജുമായി ബന്ധപ്പെട്ട് റൈറ്റ് ഓഫ് വേയുടെ കേന്ദ്രീകൃത അനുമതികള്‍ക്കായി സര്‍ക്കാര്‍ ഒരു വെബ്സൈറ്റ് നിര്‍മ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗതിശക്തി സഞ്ചാര്‍ എന്നാണ് ഈ വെബ്സൈറ്റിന്റെ പേര്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.