കൊച്ചി : സൗദി പൗരയായ യുവതിയുടെ പീഡന പരാതിയില്‍ യൂട്യൂബര്‍ ഷാക്കിര്‍ സുബ്ഹാന് ഇടക്കാല മുന്‍കൂര്‍ ജാമ്യം.
മല്ലു ട്രാവലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ ഷാക്കിര്‍ സുബ്ഹാന് ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. സംസ്ഥാനം വിട്ടു പോകാന്‍ പാടില്ല, പാസ്പോര്‍ട്ട് ഹാജരാക്കണം എന്നും കോടതി നിര്‍ദേശം നല്കി. നിലവില്‍ വിദേശത്തുള്ള സാക്കിര്‍ കേരളത്തിലെത്തുമെന്ന് അഭിഭാഷകന് അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. പരാതിക്കാരിയെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാന് ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പിന്നീട് പ്രതിശ്രുത വരന് പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീര്‍ സുബാന് പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് എറണാകുളത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സൗദി പൗരയായ 29 കാരി പരാതിയില്‍ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.