അയർലണ്ട്: കനത്ത മഴയെ തുടർന്ന് ഡബ്ലിനിലും വിക്ലോയിലും ഓറഞ്ച് അലേർട്ട് പ്രാബല്യത്തിൽ വന്നു.
നാളെ രാവിലെ 8 മണി വരെയാണ് ഗവണ്മെന്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. Owenacurra നദിയിൽ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുന്നതിനാൽ കോർക്കിലെ Midletonൽ വെള്ളപ്പൊക്ക സാധ്യതയുമുണ്ട്.കനത്ത മഴ തുടരുമെന്നും, വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങളുമുണ്ടാകുമെന്ന് Met Éireann അറിയിച്ചു.
നദിയിലെ ജലനിരപ്പ് ഉയരുന്നത് വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ മിഡിൽടൺ ടൗൺ സെന്റർ ഒഴിവാക്കണമെന്ന് കോർക്ക് കൗണ്ടി കൗൺസിൽ അഭ്യർത്ഥിച്ചു.
കോർക്ക്, കെറി, ലിമെറിക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങളിലെ സ്റ്റാറ്റസ് യെല്ലോ അലേർട്ടുകൾ പിൻവലിച്ചു. കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഡബ്ലിൻ, ലൗത്ത്, മീത്ത് എന്നിവിടങ്ങളിൽ പ്രത്യേക സ്റ്റാറ്റസ് യെല്ലോ അലേർട്ട് രാത്രി 9 മണി വരെ നിലവിലുണ്ട്.
നാശനഷ്ടത്തിന്റെ തീവ്രത കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങൾക്ക് ലഭ്യമായ തുക സമാഹരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.