പാലാ :സ്ത്രീ സുരക്ഷയെ പറ്റിയുള്ള കോൺഗ്രസ്സ് നേതാക്കൻമാരുടെ പ്രതികരണം മൊണാലിസയുടെ ചാരിത്ര പ്രസംഗം.. അഡ്വ ബിനു പുളിക്കകണ്ടം.
ചെയർപേഴ്സണനെതിരെയുള്ള സ്വയം പ്രഖ്യാപിത പ്രതിപക്ഷ നേതാവിന്റെയും കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റിന്റെയും പ്രസ്താവന വേശ്യയുടെ ചാരിത്ര പ്രസംഗം എന്ന് cp(i)m പാലാ നഗരസഭ കൗൺസലർ അഡ്വ ബിനു പുളിക്കകണ്ടം.ഹൗസ്ബോട്ടിൽ ചെയർ പേഴ്സന്റെ നേതൃത്വത്തിൽ നടന്ന ചൂതാട്ടത്തിലും മദ്യപാനത്തിലും സ്വന്തം പാർട്ടിയിൽപെട്ട രണ്ട് വനിത കൗൺസിലർമാർ ഉൾപ്പെട്ടതിലുള്ള നാണക്കേട് മറക്കാനാണ് കോൺഗ്രസ് നേതാക്കൻമാർ പ്രസ്താവനയിലൂടെ ശ്രമിക്കുന്നതെന്ന് ബ്നു പുളിക്കകണ്ടം പറഞ്ഞു..
കേരള കോൺഗ്രസ് അടിമകളായ കോൺഗ്രസിലെ രണ്ട് വനിത കൗൺസിലർമാർ ചെയ്ത ഗുരുതരമായ തെറ്റ് തിരുത്താൻ കോൺഗ്രസ് നേതാക്കൻമാർ ആദ്യം തയ്യാറാകണം..
UDF ലെ മറ്റ് കൗൺസിലർമാർ നടത്തിയ പ്രതീകാത്മക ചൂതാട്ടം ഹൗസ്ബോട്ടിൽ പോയ കോൺഗ്രസിലെ രണ്ട് കൗൺസിലർമാർക്ക് കൂടി എതിരെ നടത്തിയ പോരാട്ടമായിരുന്നു എന്ന് തിരിച്ചറിയാനുള്ള വിവേകം എങ്കിലും ഈ സ്വയം പ്രഖ്യാപിത നേതാക്കൻമാർ കാണിക്കണമായിരുന്നു.
സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കോൺഗ്രസ്സ് നേതാക്കൻമാരുടെ വിറളി പിടിച്ച പ്രസ്താവനയിൽ സഹതാപമുണ്ട് എന്നും ബിനു പ്രസ്താവനയിൽ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.