കാനഡ: നയതന്ത്ര തര്‍ക്കത്തില്‍ കടുത്ത നടപടികളിലേക്ക് കടന്ന് കാനഡ. ഇന്ത്യയും കാനഡയും തമ്മിൽ വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇന്ത്യയിലെ മൂന്ന് കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസ് കാനഡ നിര്‍ത്തി. ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സര്‍വീസാണ് നിര്‍ത്തിയത്. എല്ലാ വ്യക്തിഗത സേവനങ്ങളും കാനഡ താൽക്കാലികമായി നിർത്തിവച്ചതായി കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി വ്യാഴാഴ്ച അറിയിച്ചു.
കോൺസുലാർ സഹായം ആവശ്യമുള്ള കനേഡിയൻമാർക്ക് ഡൽഹിയിലെ രാജ്യത്തെ ഹൈക്കമ്മീഷനിൽ നേരിട്ടുള്ള സേവനം തുടർന്നും ലഭ്യമാകുമെന്ന് മെലാനി ജോളി പറഞ്ഞു. അവർക്ക് ഫോണിലൂടെയോ ഇമെയിൽ വഴിയോ കമ്മീഷനെ സമീപിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലുള്ള കാനേഡിയൻ പൗരൻമാർക്കുള്ള യാത്രാ നിർദേശവും കാനഡ പുതുക്കി. മുംബൈ, ചണ്ഡിഗഢ്, ബെംഗളൂരു എന്നീ നഗരങ്ങളിലുള്ള പൗരൻമാർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശത്തിൽ മുന്നറിയിപ്പുണ്ട്. അപരിചിതരുമായി സ്വകാര്യ വിവരങ്ങൾ പങ്കിടരുതെന്നും സഹായം ആവശ്യമുണ്ടെങ്കിൽ പൗരൻമാർ ഡൽഹിയിലെ ഹൈക്കമ്മീഷനെ ബന്ധപ്പെടണമെന്നും കനേഡിയൻ സർക്കാരിന്റെ നിർദേശത്തിൽ പറയുന്നു.
ഇതിന് പുറമെ 41 നയതന്ത്രഉദ്യോഗസ്ഥരെയും പിൻവലിച്ചു. നേരത്തെ ഈ ആവശ്യം ഇന്ത്യ ഇന്നയിച്ചിരുന്നു. ഇന്ത്യയുടെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന് വിശദീകരിച്ച കാനഡ, ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി.
അതിനിടെകാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ദില്ലിയിൽ മടങ്ങിയെത്തി. അതേസമയം, ഇന്ത്യയുടെ നിരന്തര ആവശ്യത്തിനു വഴങ്ങി കാനഡ നിർണായക നീക്കം നടത്തിയിരുന്നു. രണ്ട് ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി. ബബ്ബർ ഖൽസ ഇന്റർനാഷണൽ, സിഖ് യൂത്ത് ഫെഡറേഷൻ എന്നീ സംഘടനകളെയാണ് നിരോധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.