ചാലക്കുടി: വാല്‍പ്പാറയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.
കോയമ്പത്തൂര്‍ SNMV കോളജിലെ വിദ്യാര്‍ത്ഥികളായ ധനൂഷ്, അജയ്, വിനീത്, ശരത്, നോബിള്‍ എന്നിവരാണ് മരിച്ചത്. വെള്ളായാഴ്ച വൈകീട്ട് 4.00 ഓടെ വാല്പ്പാറക്ക് സമീപം ചുങ്കത്ത് വച്ചായിരുന്നു സംഭവം.
കോയമ്പത്തൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പത്തംഗ സംഘമാണ് വിനോദ സഞ്ചാരത്തിനായി വാല്‍പ്പാറയിലെത്തിയത്. പത്തംഗ സംഘം പുഴയില്‍ കുളിക്കുന്നതിനിടെ അഞ്ച് പേര് മുങ്ങിപോവുകയായിരുന്നു.
മറ്റ് വിദ്യാര്‍ത്ഥികളുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിനിടെ പോലീസും സ്ഥലത്തെത്തി. അഞ്ച് പേരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം വാല്‍പ്പാറ ഗവ.ആശുപത്രി മോര്‍ച്ചറിയില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.