അത്തിമറ്റം: ഇന്നലെ കാളിയാർ പുഴയിൽ സിദ്ധൻപടി അത്തിമറ്റം കടവിൽ ഒഴുക്കിൽ പെട്ടുപോയ നാല് ജീവൻ രക്ഷപ്പെടുത്തിയ ധീര യോദ്ധാവ്... ശശിയേട്ടനെ, ഇന്ന് ജനപ്രതിനിധികളുടെയും എം.എല്‍.എ മാത്യു കുഴലാടന്‍ അവറുടളുടേയും സാന്നിധ്യത്തിൽ പൗരാവലി ആദരിച്ചു.
കാളിയാർ പുഴ ഇന്നലെ നാലു ജീവനുകളെ കവർന്നെടുക്കുമായിരുന്നു, അത്തിമറ്റം ശശിയേട്ടൻ ഇല്ലായിരുന്നുവെങ്കിൽ! ഓസ്ട്രേലിയയിൽ നിന്നും അവധിക്കു വന്ന റോയി , ഭാര്യ , രണ്ടു മക്കൾ എന്നിവർ ഇന്നലെ വൈകിട്ട് കാലാമ്പൂർ ഭാഗത്ത് പുഴയിൽ കുളി കഴിഞ്ഞ് കയറിപ്പോരുന്ന നേരത്താണ് ഒരു കുട്ടി കാൽവഴുതി പുഴയിലേക്കു വീണത്. രക്ഷിക്കാൻ ആദ്യം ചാടിയത് ഇളയ കുട്ടി. രണ്ടാളും ഒഴുക്കിലേക്ക്. പിന്നാലെ റോയിയും ഭാര്യയും.നാലുപേരും ഒഴുക്കിൽ പെട്ടു. കണ്ടു നിന്ന പെൺകുട്ടി നേരെ കടവിനടുത്തുള്ള വീട്ടിലേക്ക് പാഞ്ഞു. ശരിക്കും മലയാളം പോലും ആ കുഞ്ഞിന് വശമില്ല. പക്ഷേ ശശിയേട്ടന് കാര്യം മനസിലായി. പുഴയുടെ ആഴങ്ങൾ പോലും ഹൃദിസ്ഥമായ കരുത്തനായ ശശിയേട്ടൻ ആദ്യം ഒഴുക്കിൽപ്പെട്ട കുട്ടികളെ കരക്കെത്തിച്ചു.
അപ്പോഴേക്കും റോയിയും ഭാര്യയും കടവിൽ നിന്ന് നൂറു മീറ്ററിലധികം ഒഴുകി മാറിയിരുന്നു. ഒരു കമ്പിൽ കഷ്ടിച്ചു പിടിച്ച് നിന്നതു കൊണ്ട് ആഴങ്ങളിലേക്ക് പോയില്ല. ക്ഷണനേരത്തിൽ നീന്തിയെത്തി ഇരുവരേയും കരക്കടുപ്പിച്ചു.
പോലീസും ഫയർഫോഴ്സും എത്തും മുന്നേ ശശിയേട്ടൻ ഏകാംഗ രക്ഷാപ്രവർത്തനം പൂർത്തിയാക്കി മറ്റൊരു 'മുള്ളൻ കൊല്ലി' വേലായുധനായി. അത്തിമറ്റം ശശിയേട്ടൻ ഇന്ന് നാട്ടിലെ ഹീറോയാണ്. ആദരങ്ങളേറ്റുവാങ്ങുമ്പോഴും അയാൾ വിനീതനായി നിലകൊള്ളുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.