ചങ്ങനാശേരി: 40വർഷക്കാലം ചങ്ങനാശേരിയുടെ എം.എൽ.എ ആയിരുന്ന ചങ്ങനാശേരിയുടെ അഭിമാനമായിരുന്ന സി.എഫ്. തോമസ് യുഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായിരുന്നു എന്നതുകൊണ്ട് അദ്ദേഹത്തിന് ഉചിതമായ സ്മാരകം സ്ഥാപിക്കുവാൻ യുഡിഎഫ് മുൻകൈ എടുക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എം.എൽ.എ. അറിയിച്ചു.
ചരമവാർഷികത്തോടനുബന്ധിച്ച് യുഡിഎഫ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് അധ്യക്ഷത വഹിച്ചു.ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ ഡയാലിസിസ് കിറ്റുകളുടെ വിതരണോദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവ്വഹിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ, കെ.സി. ജോസഫ് എക്സ് എം.എൽ.എ, അഡ്വ. ജോയി എബ്രഹാം എക്സ് എം.പി, അഡ്വ. ഫ്രാൻസീസ് ജോർജ് എക്സ്. എം.പി, നാട്ടകം
സുരേഷ്, സജി മഞ്ഞക്കടമ്പിൽ, അഡ്വ. ജോസി സെബാസ്റ്റ്യൻ, അഡ്വ. ഫിൽസൺമാത്യു, അസീസ് ബഡായിൽ, എം.പി. ജോസഫ് ഐ.എ.എസ്., വി.ജെ.ലാലി, അഡ്വ. പി.എസ്. രഘുറാം, അജീസ് ബെൻ മാത്യു, പി.എച്ച്. നാസർ, പി.എൻ. നൗഷാദ്,
മാത്തുക്കുട്ടി പ്ലാത്താനം, റഫീക്ക് മണിമല, സി.ഡി. വത്സപ്പൻ, ജോർജുകുട്ടി മാപ്പിളശ്ശേരി, ആർ. ശശിധരൻ നായർ ശരണ്യ, കെ.എ. ജോസഫ്, ബാബു കോയിപ്പുറം, ആന്റണി
കുന്നുംപുറം, തോമസ് അക്കര, ജയിംസ് കലാവടക്കൻ, പി.എ. സലിം, സുധീർ ശങ്കരമംഗലം, അസീസ് കുമാരനല്ലൂർ, മിനി വിജയകുമാർ, സിബിച്ചൻ ഇടശ്ശേരിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.