ന്യൂഡൽഹി: ഇന്ത്യൻ ഓയില്‍ പൈപ്പ് ലൈൻ തുരന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന എണ്ണ മോഷണം. ദ്വാരകയിലെ പോചൻപൂര്‍ ഗ്രാമത്തിലെ പൈപ്പ് ലൈനിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ തുരങ്കം വഴി മോഷണം നടത്തിക്കൊണ്ടിരിക്കുക ആയിരുന്നുവെന്നാണ് കണ്ടെത്തല്‍. എണ്ണ മോഷ്ടിക്കാനായി 40 മീറ്റര്‍ ആഴത്തില്‍ തുരങ്കം കുഴിച്ചിരുന്നു.സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം നടന്ന സ്ഥലത്തു നിന്ന് തൊണ്ടി മുതലുകളടക്കം പിടികൂടിയതായി ദ്വാരക ഡെപ്യൂട്ടി കമ്മീഷണര്‍ എം ഹര്‍ഷ വര്ധൻ പറഞ്ഞു. സ്ഥലത്ത് എണ്ണ മോഷണം നടക്കുന്നതായി സംശയം തോന്നിയതിനെ തുടര്‍ന്ന് ഐഒഎല്‍ ഉദ്യോഗസ്ഥരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം കണ്ടെത്തിയത്.
രണ്ട് മീറ്റര്‍ താഴെയുള്ള ഐഒസിഎല്‍ പൈപ്പ് ലൈനില്‍ നിന്ന് പ്രതി തുടര്‍ച്ചയായി എണ്ണ മോഷ്ടിക്കുകയായിരുന്നെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. സമീപത്തെ പ്ലോട്ടിലേക്ക് തുറന്ന ഭൂഗര്‍ഭ പൈപ്പ് ലൈനിന് സമീപം 40 മുതല്‍ 45 മീറ്റര്‍ വരെ വലിപ്പമുള്ള തുരങ്കം നിര്‍മിച്ച് അതിലൂടെ എണ്ണ മോഷ്ടിക്കുകയായിരുന്നു. തുരങ്കമുണ്ടാക്കിയ സ്ഥലത്തിന്റെ ഉടമയാണ് എണ്ണ മോഷ്ടിച്ചതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.