ഇടുക്കി അടിമാലി ടൗണിൽ പട്ടാപകൽ യുവാവ് പെട്രോൾ ദേഹത്തൊഴിച്ചു തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ശ്രമമെന്ന് പ്രാഥമിക നിഗമനം

ഇടുക്കി : അടിമാലിയിൽ തിരക്കേറിയ സെൻട്രൽ ജംഗ്ഷനിൽ യുവാവ് സ്വയം പെട്രോളോഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി തെക്കേകൈതക്കൽ ജിനീഷ് (39) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇന്ന് വൈകിട്ട് നാലരയ്ക്ക് ശേഷമാണ് സംഭവം. കയ്യിൽ കരുതിയിരുന്ന പെട്രോളുമായി യുവാവ് അടിമാലി സെൻട്രൽ ജംഗ്ഷനിലുള്ള ഹൈമാക്സ് ലൈറ്റിന് താഴെ എത്തുകയും സ്വയം ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയും ആയിരുന്നു.

 ഉടൻ ഓടി കൂടിയ നാട്ടുകാർ ചാക്ക് നനച്ചും മണൽവാരിയെറിഞ്ഞും തീ അണയ്ക്കാൻ ശ്രമം നടത്തി.എങ്കിലും തൊലി മുഴുവൻ നഷ്ടപ്പെട്ട് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു.

യുവാവിനെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാതാവും ഒരു സഹോദരനും മാത്രമാണ് ജിനീഷിന് ഉള്ളത്. ഇരുവരും വിവാഹം കഴിച്ചിട്ടില്ല. വിവാഹം നടക്കാത്തതിലുള്ള വിഷമമാണ് ഇയാൾക്ക് എന്ന് പല സുഹൃത്തുക്കളോടും ഇയാൾ വിഷമം പറഞ്ഞിട്ടുണ്ട്.

ഇതാകാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലിയിലെ വിവിധ ഹോട്ടലുകളിൽ  ജോലി ചെയ്ത് വരികയായിരുന്നു ജിനീഷ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !