തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് കേരളത്തിലെ റബർ കർഷകരുടെ മുമ്പിൽ കുമ്പിടുകയും മുട്ടുകുത്തുകയും മോഹന വാഗ്ദാനങ്ങൾ നൽകി അവരെ ഭിന്നിപ്പിക്കുന്ന തരംതാണ രാഷ്ട്രീയ പൊറാട്ട് നാടകം ജോസ് കെ. മാണി അവസാനിപ്പിക്കണമെന്ന് ബി.ജെ.പി നേതാവും റബർ ബോർഡ് അംഗവുമായ എൻ.ഹരി പറഞ്ഞു.
കഴിഞ്ഞ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് റബർ ഉത്പാദക ഉത്തേജക പാക്കേജ് വഴി അടിസ്ഥാന സംഭരണ വില 200 രൂപയാക്കി ഉയർത്തുമെന്നു പറഞ്ഞു വോട്ട് വാങ്ങി ജോസ് കെ .മാണി റബർ കർഷകരെ വഞ്ചിച്ചു. റബർ കർഷകരുടെ കാര്യത്തിൽ പിണറായി വിജയന്റെ നിലപാടൂം കേരളം കണ്ടതാണ്. കേരള കോൺഗ്രസ്സ് ചെയർമാന്റെ നട്ടെല്ല് റബറിനേക്കാൾ ഉറപ്പില്ലാത്തതാണെന്ന് പലതവണ മുഖ്യമന്ത്രിയുടെ കാല് പിടിച്ചതിലൂടെ തെളിയിച്ചു കഴിഞ്ഞുവെന്നും ഹരി പരിഹസിച്ചു. .തങ്ങൾ ഉന്നയിക്കുന്ന ഏത് ആവശ്യങ്ങളും നേടിയെടുക്കാൻ പണ്ട് കേരള കോൺഗ്രസിന് കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് സി.പി.എമ്മിന്റെ തൊഴുത്തിൽ കെട്ടിയ തളർവാതം വന്ന കഴുതയായി കേരള കോൺഗ്രസ് എം അധഃപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ ആജ്ഞാനുവർത്തികളാക്കി കേരള കോൺഗ്രസ് നേതാക്കളെ മാറ്റുകയാണ് ജോസ് കെ മാണി ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.