കോട്ടയം ;പാലാ ജനറൽ ആശുപത്രിയിൽ എത്തിയ ആരോഗ്യ മന്ത്രി ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി.രോഗികളോടും ജീവനക്കാരോടും പ്രശ്നങ്ങൾ ചോദിച്ചു മനസിലാക്കി പാലാ ജനറൽ ആശുപതിയിൽ എത്തിയ മന്ത്രിക്കൊപ്പം പാലാ എംഎൽഎ മാണി സി കാപ്പനും ഉണ്ടായിരുന്നു മണ്ഡലത്തിലെ സർക്കാർ ആശുപത്രികളുടെ നിലവിലെ സാഹചര്യവും ഡോക്ടർമാരുടെ കുറവുകളും മന്ത്രിയെ അറിയിച്ചു.
ഡയാലിസിസ് ടെക്‌നീഷ്യന്‍, പോലീസ് സര്‍ജന്‍വിമുക്തി സെന്ററില്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് എന്നിവരെ അടിയന്തിരമായി നിയോഗിക്കണമെന്നും മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു.നൂറുകണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന പാലാ ഹോമിയോ ആശുപത്രിയില്‍ ഫിസിയോതെറാപ്പി ഡോക്ടറെ നിയമിക്കണമെന്നും എം എല്‍ എ അഭ്യര്‍ത്ഥിച്ചു.കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിയ മാന്തിക്കൊപ്പം മോൻസ് ജോസഫ് എംഎൽഎയും മണ്ഡലത്തിലെ കേരളാകോൺഗ്രസ് സിപിഎം ജനപ്രതിനിധികളും ഉണ്ടായിരുന്നു.
മണ്ഡലത്തിലെ സർക്കാർ ആശുപതികളുടെ വികസനവും ആവശ്യമായ മിഷിനറികളും ഡോക്ടർമാരുടെയും ജീവനക്കാരുടെ കുറവും അവശ്യ മരുനുകളുടെ ലഭ്യതയും ഉറപ്പു വരുത്തണമെന്ന് മന്ത്രിക്ക് നൽകിയ നിവേദനത്തിലൂടെ മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.