കോട്ടയം: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് കാഞ്ഞിരംജെട്ടി ഭാഗത്ത് പള്ളത്തുശ്ശേരിൽ വീട്ടിൽ മോഹിത് വർഗീസ് മാത്യു (36), തിരുവാർപ്പ് കാഞ്ഞിരംജെട്ടി ഭാഗത്ത് പള്ളത്തുശ്ശേരിൽ വീട്ടിൽ ജെബിൻ ജോസഫ്(26), വേളൂർ ചുങ്കത്ത് മുപ്പതിൽ ഭാഗത്ത് പരുവക്കുളം വീട്ടിൽ ജിബിൻ പി.കെ(29), വേളൂർ ചുങ്കത്ത് മുപ്പതിൽ ഭാഗത്ത് 20 ൽചിറ വീട്ടിൽ രാജീവ് ഇ.എസ് (43) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകുന്നേരത്തോടുകൂടി പുത്തനങ്ങാടി ഭാഗത്ത് ബഹളം ഉണ്ടാക്കിയ ഇവരെ ഇവിടെനിന്നും പോലീസ് വാഹനത്തിൽ എത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന സമയം പുറകിലിരുന്ന ഇവര്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും, തുടർന്ന് സ്റ്റേഷനിൽ എത്തിച്ച സമയത്ത് ജീപ്പിൽ നിന്ന് ഇറങ്ങിയതിനു ശേഷവും ഇവർ സംഘം ചേർന്ന് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.