കണ്ണൂർ ;തലശ്ശേരി ഗവ. കോളേജ് ഇനി മുതല്‍ കോടിയേരി ബാലകൃഷ്ണൻ സ്മാരക കോളേജ് എന്നറിയപ്പെടും. കോളേജിന്‍റെ ഔദ്യോഗിക പേരുമാറ്റം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവാണ് പ്രഖ്യാപിച്ചത്.
കോളേജിന്റെ പേര് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് എന്നാക്കിയ വിവരം മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.കോളേജിന്റെ ഉന്നമനത്തിന് പൊതുപ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും സഖാവ് കോടിയേരി ബാലകൃഷ്‌ണൻ എടുത്ത മുൻകൈയ്ക്ക്-ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി പറഞ്ഞു.കോളേജിന് കോടിയേരിയുടെ പേരിടാൻ തലശ്ശേരി എംഎൽഎ കൂടിയായ നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ കത്ത് നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.